കോഴിക്കോട്: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രകാശനം ചെയ്ത ‘വനയാത്ര’എന്ന ബാലസാഹിത്യ നോവലിന് ഭീമബാലസാഹിത്യ അവാർഡ് . തിരുവനന്തപുരം മുട്ടട സ്വദേശിയും തിരുവനന്തപുരം ഗവ. വിമന്‍സ് കോളജ് മുന്‍ പ്രിന്‍സിപ്പലുമായിരുന്ന ഡോ.ടി.ആര്. ജയകുമാരിയും തിരുവനന്തപുരം കാലടി സ്വദേശി ആര്. വിനോദ് കുമാറും ചേര്‍ന്നാണ് ഈ പുസ്തകം എഴുതിയത്.
എഴുപതിനായിരം രൂപയാണ് കാഷ് അവാര്‍ഡ്. കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറം നിലമ്പൂര്‍ അഞ്ചച്ചവടിയില്‍ ഫാത്തിഹ ബിഷറിന്റെ ‘അനന്തരം അവനൊരു നക്ഷത്രമായി’ ബാല നോവല്‍ തെരഞ്ഞെടുക്കപ്പെട്ടു. പതിനായിരം രൂപയും പ്രശംസാപത്രവും ശില്പി കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
വനയാത്രയ്ക്ക് ഭീമ ബാലസാഹിത്യ അവാർഡ്
12:21 AM Jul 17, 2019 | Deepika.com