തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അധ്യാപകർ പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിന് 45 മണിക്കൂറിൽ കുറയാത്ത കംപ്യൂട്ടർ കോഴ്സ് പാസായിരിക്കണമെന്ന വ്യവസ്ഥ 2018 ഡിസംബർ ഒന്നു വരെ നിയമനം ലഭിച്ചവർക്ക് നിർബന്ധമാക്കേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി.
അധ്യാപകരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യാൻ കംപ്യൂട്ടർ കോഴ്സ് പാസായിരിക്കണമെന്ന സർക്കാർ ഉത്തരവു വന്നത് 2011 ൽ ആയിരുന്നു. എന്നാൽ പാസാകേണ്ട കോഴ്സിന്റെ വിശദാംശങ്ങൾ സംബന്ധിച്ച ഉത്തരവു പുറപ്പെടുവിച്ചത് കഴിഞ്ഞ വർഷം ഡിസംബർ ഒന്നിനു മാത്രമായിരുന്നു. ഇതിനിടയിൽ നിയമനം ലഭിച്ച അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്ന നടപടി ഇതു മൂലം നാളുകളായി തടസപ്പെട്ടിരിക്കുകയായിരുന്നു. ഇതുമൂലം ഇവർക്ക് സാമ്പത്തികാനുകൂല്യങ്ങളും വൈകി. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
അധ്യാപകരുടെ പ്രൊബേഷനു കംപ്യൂട്ടർ പരിശീലനം: 2018 വരെ ഇളവു നൽകി
12:21 AM Jul 17, 2019 | Deepika.com