തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ കെട്ടിട നിർമാണാനുമതി, കെട്ടിട നിർമാണ ക്രമവത്കരണാനുമതി, ഒക്കുപെൻസി/കെട്ടിട നമ്പർ എന്നിവയ്ക്കുള്ള അപേക്ഷകൾ തീർപ്പാക്കാൻ ജില്ലാതല അദാലത്തുകൾ 19 മുതൽ 30 വരെ നടക്കും.
941 ഗ്രാമപഞ്ചായത്തുകളിലായി ജൂൺ 24 വരെ ലഭിച്ച 59,798 അപേക്ഷകളിൽ 34,121 എണ്ണം (57.06 ശതമാനം) ജൂലൈ 10നകം ഗ്രാമപഞ്ചായത്തുകളിൽത്തന്നെ തീർപ്പാക്കിയിരുന്നു. അവശേഷിക്കുന്ന 25,677 എണ്ണമാണ് വിവിധ ജില്ലകളിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരുടെ നേതൃത്വത്തിൽ പരിഗണിക്കുന്നത്. ഈമാസം തന്നെ എല്ലാ അപേക്ഷകളിലും നടപടിയെടുത്ത് തീർപ്പാക്കുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് ഡയറക്ടർ ഡോ. ബി.എസ്. തിരുമേനി അറിയിച്ചു.
കെട്ടിടനിർമാണം അപേക്ഷ: ജില്ലാതല അദാലത്തുകൾ 19 മുതൽ
12:21 AM Jul 17, 2019 | Deepika.com