തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/അംഗീകൃത അൺ എയ്ഡഡ്/ സിബിഎസ്ഇ, ഐസിഎസ്ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ ഒന്നു മുതൽ പത്തു വരെ ക്ലാസുകളിൽ പഠിക്കുന്ന ഒഇസി വിദ്യാഭ്യാസനുകൂല്യത്തിന് അർഹരായ വിദ്യാർഥികളുടെ വിവരങ്ങൾ ഇ-ഗ്രാന്റ്സ് പോർട്ടലിൽ എന്റർ ചെയ്യാത്ത സ്കൂളുകൾ ഉടനടി ഡാറ്റാ എൻട്രി പൂർത്തിയാക്കണം.
അർഹമായ തുക വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും.
വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ www.egrantz.kerala.gov.in, www.bcd d.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്. ഡാറ്റാ എൻട്രി ഹെൽപ് ലൈൻ - egrantz3.0helpline@gmail.com കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടുക. ഫോൺ: 0484 2429130(എറണാകുളം), 0495 2377786 (കോഴിക്കോട്).
ഒഇസി വിദ്യാഭ്യാസാനുകൂല്യം: വിവരങ്ങൾ ലഭ്യമാക്കണം
12:21 AM Jul 17, 2019 | Deepika.com