സ്കോൾ കേരള: വിഎച്ച്എസ്ഇ വിദ്യാർഥികൾക്ക് അഡീഷണൽ മാത്തമാറ്റിക്സ് പ്രവേശനം
12:21 AM Jul 17, 2019 | Deepika.com
തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സ്കോൾ-കേരള നടത്തുന്ന അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2019-21 ബാച്ചിൽ സംസ്ഥാനത്തെ ഏതെങ്കിലും ഒരു റെഗുലർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാംവർഷം ബി ഗ്രൂപ്പിൽ പ്രവേശനം നേടിയവരായിരിക്കണം. www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന ഇന്നുമുതൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫോൺ: 0471-2342950, 2342271.