ഗാന്ധിനഗർ (കോട്ടയം): മയക്കുമരുന്ന് ഉള്ളിൽചെന്നു യുവാവ് മരിച്ചു. ഇടുക്കി പെരുംതൊട്ടി കാട്ടാറത്തു കുന്നേൽ അജയകുമാറിന്റെ മകൻ അഭിജിത്ത് അജയൻ (19) ആണ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ മരിച്ചത്. തിങ്കളാഴ്ച രാത്രി 11നായിരുന്നു മരണം. സ്വകാര്യ കോളജിൽ പ്ലസ്ടു വിദ്യാർഥിയായിരുന്നു അഭിജിത്ത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടിനു മയക്കുമരുന്നു കഴിച്ച് അവശനായ ഇയാളെ കട്ടപ്പനയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഞ്ചാവ് കഴിച്ചിരുന്നതായി ഇയാൾ ഡോക്ടറോട് പറഞ്ഞിരുന്നു. തുടർന്ന് പൈനാവിലുള്ള ഇടുക്കി മെഡിക്കൽ കോളജിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. മാതാവ്: റെജിമോൾ, അരുണ്‍, ആദർശ് എന്നിവർ സഹോദരങ്ങളാണ്.
മയക്കുമരുന്ന് ഉള്ളിൽചെന്നു യുവാവ് മരിച്ചു
10:54 PM Jul 16, 2019 | Deepika.com