തിരുവനന്തപുരം: കേരളത്തിലെ മുൻ എംഎൽഎമാരുടെ സംഘടനയായ കേരള സ്റ്റേറ്റ് ഫോർമർ എംഎൽഎ ഫോറത്തിന്റെ സംസ്ഥാന സമ്മേളനം 20 ന് എറണാകുളം ടൗണ്‍ ഹാളിൽ നടക്കും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫോറം ചെയർമാനും മുൻ സ്പീക്കറുമായ എം. വിജയകുമാർ അധ്യക്ഷത വഹിക്കും.
മുൻ ഗവർണറും മുൻ സ്പീക്കറുമായ വക്കം പുരുഷോത്തമൻ, മുൻ ഗവർണർ കെ. ശങ്കരനാരായണൻ, ആദ്യ നിയമസഭയിലെ ജീവിച്ചിരിക്കുന്ന ഏക അംഗമായ കെ.ആർ. ഗൗരിയമ്മ, മുൻ സ്പീക്കർമാരായ പി.പി. തങ്കച്ചൻ, കെ. രാധാകൃഷ്ണൻ, തേറമ്പിൽ രാമകൃഷ്ണൻ, വി.എം. സുധീരൻ, എൻ. ശക്തൻ തുടങ്ങിയവരെ ആദരിക്കും.
മുൻ എംഎൽഎമാരുടെ സംസ്ഥാനസമ്മേളനം എറണാകുളത്ത്
12:44 AM Jul 16, 2019 | Deepika.com