കാട്ടാക്കട : ഹൈക്കോടതി വിലക്കുകൾ ലംഘിച്ച് മലയിൻകീഴ് ആനപ്പാറ കുന്നിലെ ബോയ്സ് സ്കൂളിനു മുകളിൽ എസ്എഫ്ഐ കൊടി നാട്ടി. സ്കൂളുകളിൽ വിദ്യാർഥിരാഷ്ട്രീയം നിരോധിച്ച് ഉത്തരവിറങ്ങിയതിനുശേഷം ആദ്യമായാണ് ഒരു സ്കൂളിൽ ഈ അതിക്രമം.
ദിവസങ്ങൾക്കു മുമ്പ് സ്കൂൾ വളപ്പിലെ മരത്തിനു മുകളിൽ എസ്എഫ്ഐ കൊടി കെട്ടിയത് അധ്യാപകരും പിടിഎ യും ചോദ്യം ചെയ്തിരുന്നു. തുടർന്ന് കൊടി കെട്ടിയ വിദ്യാർഥികളെക്കൊണ്ടുതന്നെ ഇത് അഴിച്ചുമാറ്റിച്ചു. ഇതിൽ പ്രകോപിതരായ ഒരു കൂട്ടം എസ്എഫ്ഐക്കാർ സ്കൂളിന്റെ ഗോപുരമുകളിൽ ഇന്നലെ കൊടി കെട്ടുകയായിരുന്നു. ചെഗുവേരയുടെ ചിത്രവും എസ്എഫ്ഐ എന്നും ആലേഖനം ചെയ്ത കൊടിയാണ് സ്കൂൾ മന്ദിരത്തിനു മുകളിൽ സ്ഥാപിച്ചത്. ഒപ്പം ക്ലാസ് മുറികളുടെ ചുമരുകളിൽ എസ്എഫ്ഐ എന്നും മുദ്രാവാക്യങ്ങളും പെയിന്റുകൊണ്ട് എഴുതിയിട്ടുമുണ്ട്. കുട്ടികളില്ലാതെ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന സ്കൂൾ എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി നൂറു ശതമാനം വിജയം നേടി ഉയർന്നു വരുന്ന ഘട്ടമാണിത്.
എസ്എഫ്ഐ അതിക്രമം സ്കൂളിലും; കോടതിവിലക്കു ലംഘിച്ച് സ്കൂളിൽ കൊടിനാട്ടി
12:33 AM Jul 16, 2019 | Deepika.com