കൊച്ചി: സൈനിക-പാരാ മിലിട്ടറി വിഭാഗങ്ങളിലുള്ളവർക്ക് അനുവദിച്ച അതേ രീതിയിൽ സിഐഎസ്എഫുകാർക്കും സർവീസിൽ നിന്ന് വിരമിച്ചവർക്കും മദ്യം ലഭ്യമാക്കുമെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇതേതുടർന്ന് ഈയാവശ്യമുന്നയിച്ച് സിഐഎസ്എഫ് എക്സ് സർവീസ് വെൽഫെയർ അസോസിയേഷൻ നൽകിയ ഹർജി സർക്കാരിന്റെ ഉറപ്പു രേഖപ്പെടുത്തി തീർപ്പാക്കി.
രാജ്യത്ത് സൈനികർക്കും പാരാമിലിട്ടറിക്കാർക്കും കാന്റീനുകളിൽ നിന്ന് നിശ്ചിത ക്വോട്ടയിൽ മദ്യം ലഭ്യമാക്കുന്നുണ്ട്.
സിഐഎസ്എഫുകാർക്കും കാന്റീനുകളിൽ മദ്യം ലഭ്യമാക്കുമെന്നു സർക്കാർ
12:21 AM Jul 16, 2019 | Deepika.com