കൊച്ചി: ചാവറ കൾച്ചറൽ സെന്ററും വേൾഡ് ഫെലോഷിപ്പ് ഓഫ് ഇന്റർ റിലീജിയസ് കൗണ്‍സിലും സംയുക്തമായി മതസൗഹാർദ സംഗമം നടത്തും. സാമൂഹിക സാംസ്കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖർ പങ്കെടുക്കും.
ഇതോടനുബന്ധിച്ചു ചാവറ കൾച്ചറൽ സെന്ററിന്റെയും ശാന്തിഗിരി ആയുർവേദ, സിദ്ധ ആശുപത്രിയുടെയും കാരിക്കാമുറി റസിഡന്റ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ രാവിലെ ഒന്‍പതു മുതൽ മെഗാ ആയുർവേദ മെഡിക്കൽ ക്യാന്പ് നടക്കും. സൗജന്യ ആയുർവേദ, സിദ്ധ വൈദ്യ പരിശോധന, നേത്രപരിശോധന, പ്രമേഹ നിർണയം, അസ്ഥി ബലക്ഷയ നിർണയം എന്നിവയുണ്ടാകും.
ചാവറയിൽ മതസൗഹാർദ സംഗമം നാളെ
12:21 AM Jul 16, 2019 | Deepika.com