കാഞ്ഞിരപ്പള്ളി: ഇന്‍ഫാം ദേശീയ-സംസ്ഥാന സമിതികളുടെ സംയുക്ത സമ്മേളനം ഇന്ന് കാഞ്ഞിരപ്പള്ളി പാറത്തോട് എംഡിഎസ് ഹാളില്‍ രാവിലെ 10ന് ദേശീയ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ടിന്റെ അധ്യക്ഷതയില്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് മോനിപ്പള്ളി ആമുഖപ്രഭാഷണം നടത്തും. ഇന്‍ഫാമിന്റെ പുതിയ പ്രവര്‍ത്തന മാർഗരേഖയുടെ സംക്ഷിപ്തരൂപം ചര്‍ച്ചകള്‍ക്കായി സംസ്ഥാന ജോയിന്റ് ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ അവതരിപ്പിക്കും. ആനുകാലിക കാര്‍ഷിക പ്രശ്നങ്ങളും ദേശീയതല പ്രവര്‍ത്തനവും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ. വി.സി. സെബാസ്റ്റ്യന്‍ വിഷയാവതരണം നടത്തും.
ഇന്‍ഫാം സംസ്ഥാന ജില്ലാ നേതാക്കളായ ഫാ. ജോസ് കാവനാടി, എബ്രാഹം മാത്യു, ഡോ. തോമസ് മാത്യു, സണ്ണി അരഞ്ഞാണിയില്‍, ഫാ. ജോസ് ചെറുപള്ളില്‍ (എറണാകുളം), ജോസ് പോള്‍, ഫാ. റോബിന് പടിഞ്ഞാറേക്കുറ്റ് (കോതമംഗലം), റോയി വള്ളമറ്റം, ഫാ. ജോസ് കുന്നുംപുറത്ത് (ഇടുക്കി), ഫാ. ജോസ് തറപ്പേല്‍ (പാലാ), കെ.എസ്. മാത്യു, ബേബി പതിപ്പള്ളി എന്നിവര്‍ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ദേശീയസമിതിയില്‍ ചെയര്മാന് ഫാ. ജോസഫ് ഒറ്റപ്ലാക്കല്‍ അധ്യക്ഷത വഹിക്കും. ദേശീയ പ്രസിഡന്റ് പി.സി. സിറിയക്, ജനറല്‍ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാല്‍, ജോസഫ് കാര്യാങ്കല്‍, ജോയി തെങ്ങുംകുടി, കെ. മൊയ്തീന് ഹാജി, പി.എസ്. മൈക്കിള്‍, ജോയി പള്ളിവാതുക്കല്‍ എന്നിവർ പ്രസംഗിക്കും.
ഇന്‍ഫാം ദേശീയ-സംസ്ഥാന നേതൃസമിതി ഇന്ന് കാഞ്ഞിരപ്പള്ളിയില്‍
12:10 AM Jul 16, 2019 | Deepika.com