കോട്ടയം: ഓറിയന്റൽ കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 29-ാമത് വാർഷിക സമ്മേളനം തൃശൂർ അതിരൂപത ബൈബിൾ, മതബോധന ലിറ്റർജിക്കൽ കേന്ദ്രത്തിൽ ഇന്നുവൈകുന്നേരം നാലു മുതൽ നാളെ ഉച്ചവരെ നടക്കും. തൃശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് സമ്മേളനം ഉദ്ഘാടനം നിർവഹിക്കും.
നാളെ രാവിലെ ആറിന് തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. കാനൻ ലോ പണ്ഡിതരായ റവ. ഡോ. വർഗീസ് കോളുതറ, റവ.ഡോ. ജോർജ് തെക്കേക്കര എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഇന്ത്യൻ കാനൻ ലോ സൊസൈറ്റി വൈസ് പ്രസിഡന്റ് റവ.ഡോ. റെജി വർഗീസ് മനയ്ക്കലേട്ട്, റവ.ഡോ. വർഗീസ് പാലത്തിങ്കൽ, റവ. ഡോ. ഫ്രാൻസിസ് ആളൂർ തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം നൽകും. സമാപനസമ്മേളനത്തിൽ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തും.
ഓറിയന്റൽ കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യ വാർഷിക സമ്മേളനം തൃശൂരിൽ
12:10 AM Jul 16, 2019 | Deepika.com