കോട്ടയം: കാർഷിക കടങ്ങളുടെ മോറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്ന് ജനാധിപത്യ കേരള കോണ്ഗ്രസ് ഉന്നതാധികാര സമിതി യോഗം ആവശ്യപ്പെട്ടു. പ്രളയവും കൃഷിനാശവും വിലത്തകർച്ചയും മൂലം കർഷകർ ആത്മഹത്യയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽമോറട്ടോറിയം കാലയളവിലെ പലിശയിൽ നിന്ന് കൃഷിക്കാരെ ഒഴിവാക്കുന്നതിന് സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു സെക്രട്ടേറിയറ്റിനു മുമ്പിൽ 19ന് ഏകദിന ഉപവാസം നടത്താൻ ഉന്നതാധികാര യോഗം തീരുമാനിച്ചു.
ഉപവാസ സമരം ചെയർമാൻ കെ. ഫ്രാൻസീസ് ജോർജ് ഉദ്ഘാടനം ചെയ്യും. വാർക്കിംഗ് ചെയർമാൻ ഡോ. കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു. മൊറട്ടോറിയം കാലാവധി ജൂലൈ 31 മുതൽ ഡിസംബർ 31 വരെ നീട്ടുന്നതിന് നടപടി സ്വീകരിച്ച കേരള ഗവണ്മെന്റിനെ യോഗം അഭിനന്ദിച്ചു.
മോറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കണമെന്ന് ജനാധിപത്യ കേരള കോണ്ഗ്രസ്
12:10 AM Jul 16, 2019 | Deepika.com