കണ്ണൂർ: മോൺ. സി.ജെ. വർക്കി മെമ്മോറിയൽ ശാലോം മാധ്യമപുരസ്കാരം കണ്ണൂർ അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ റവ. ഡോ. ഫ്രാൻസിസ് കാരയ്ക്കാട്ടിന്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം പെരുവണ്ണാംമൂഴി ശാലോം ഓഡിറ്റോറിയത്തിൽ മലങ്കര സുറിയാനി കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സമ്മാനിച്ചു.
28 പ്രചോദനാത്മക ഗ്രന്ഥങ്ങളുടെ രചയിതാവായ റവ. ഡോ. ഫ്രാൻസിസ് കാരയ്ക്കാട്ട് ഡോൺ ബോസ്കോ മാസികയുടെ ചീഫ് എഡിറ്ററാണ്. കുറ്റ്യാടി കാരയ്ക്കാട്ട് ചാക്കോയുടെയും ത്രേസ്യായുടെയും മകനാണ് റവ. ഫ്രാൻസിസ് കാരയ്ക്കാട്ട്.
റവ.ഡോ. ഫ്രാൻസിസ് കാരയ്ക്കാട്ടിന് ശാലോം അവാർഡ്
12:10 AM Jul 16, 2019 | Deepika.com