ആലുവ: അന്തർ സംസ്ഥാന സ്വകാര്യബസുകളിലെ യാത്രക്കാരുടെ പരാതികൾ പരിഹരിക്കുന്നതിനായി “പാസഞ്ചർ റിഡ്രസൽ ഫോറം” നിലവിൽ വന്നു. സംസ്ഥാന സർക്കാരിന്റെ നിർദേശത്തെത്തുടർന്ന് ഇന്റർസ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയതാണ് പുതിയ സംവിധാനം.
ബസുകളിലെ യാത്രക്കാർക്ക് ജീവനക്കാരുടെ പ്രവർത്തിയെപ്പറ്റിയോ സർവീസിലെപോരായ്മയെപ്പറ്റിയോ അമിതയാത്രാ നിരക്കുകളെപ്പറ്റിയോ ഉള്ള പരാതികൾ complaintsiboa kerala@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്ക്കാമെന്ന് സംഘാടകർ അറിയിച്ചു. പരാതികൾ അതത് വാഹനസർവീസ് നടത്തുന്ന സ്ഥാപനമാണ് ആദ്യം പരിഹരിക്കേണ്ടത്. തീർപ്പാകാത്തവ ഫോറം പരിഗണിക്കും.
റിട്ടയേർഡ് ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ പി.എ. സൈനുദീൻ, മുൻ ക്രൈംബ്രാഞ്ച് എസ്പി ടോമി സെബാസ്റ്റ്യൻ, ഹൈക്കോടതി അഭിഭാഷകൻ അലക്സ് എം. സ്കറിയ, യാത്രക്കാരുടെ പ്രതിനിധി, അസോസിയേഷൻ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സെക്രട്ടറി എന്നിവരാണ് ഫോറത്തിലെ അംഗങ്ങൾ.
അന്തർ സംസ്ഥാന ബസുകളിലെ യാത്രക്കാരുടെ പരാതികൾ പരിഹരിക്കാൻ ഫോറം
12:09 AM Jul 16, 2019 | Deepika.com