കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ത്രിനിത്താ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് ഓഗസ്റ്റ് 12 വരെ എൻട്രികൾ സ്വീകരിക്കുമെന്നു കമ്മീഷൻ സെക്രട്ടറി ഫാ. ഏബ്രഹാം ഇരിന്പിനിക്കൽ അറിയിച്ചു. 25000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാർക്കു 15000, 10000 രൂപ വീതം.
സംവിധായകൻ കെ.ജി. ജോർജ് ചെയർമാനായ ജൂറിയാണു ജേതാക്കളെ കണ്ടെത്തുക. തിരക്കഥാകൃത്ത് ജോണ്‍ പോൾ, കവിയൂർ ശിവപ്രസാദ് എന്നിവരാണു ജൂറിയിലെ മറ്റ് അംഗങ്ങൾ. കൂടുതൽ വിവരങ്ങൾ കെസിബിസി മീഡിയ ഫേസ്ബുക്ക് പേജിൽ ലഭിക്കും. വിവരങ്ങൾക്ക് :9747864302 (ബിനു ഫ്രാൻസിസ്, ഓഫീസ്), 8281054656 (ലിയോണ്‍ കുന്നപ്പള്ളി, ഫെസ്റ്റിവൽ കോ-ഓർഡിനേറ്റർ) എന്നീ നന്പറുകളിൽ വിളിക്കണം. ഇ മെയിൽ- kcbcmediacommission@gmail.com.
കെസിബിസി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ: എൻട്രികൾ ഓഗസ്റ്റ് 12 വരെ
12:09 AM Jul 16, 2019 | Deepika.com