രാജഗിരിയിൽ പിഎച്ച്ഡി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
12:09 AM Jul 16, 2019 | Deepika.com
കൊച്ചി: കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിൽ (ഓട്ടോണമസ്) സോഷ്യൽ വർക്ക്, മാനേജുമെന്റ് പിഎച്ച്ഡി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എംജി സർവകലാശാല നിർദേശിക്കുന്ന യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. പ്രിൻസിപ്പൽ, രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് (ഓട്ടോണമസ്), രാജഗിരി പിഒ, കളമശേരി, കൊച്ചിൻ 683104, കേരള, ഇന്ത്യ എന്ന വിലാസത്തിൽ അപേക്ഷ അയയ്ക്കണം. കവറിനു പുറത്ത് കോഴ്സിന്റെ പേരിനൊപ്പം (സോഷ്യൽ വർക്ക്, മാനേജ്മെന്റ്) ’പിഎച്ച്ഡി പ്രോഗ്രാം അറ്റ് ആർസിഎസ്എസ് ജൂലൈ 2019’ എന്ന് എഴുതിയിരിക്കണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 25. ഫോണ്: 0484 2555564, 2911111.