കണ്ണൂർ: പബ്ലിക് സർവീസ് കമ്മീഷൻ കഴിഞ്ഞ രണ്ടു വർഷം നടത്തിയ പരീക്ഷകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ഡെപ്യൂട്ടി ലീഡർ കെ.സി. ജോസഫ് എംഎൽഎ. ഭരണഘടനാസ്ഥാപനങ്ങളുടെ വിശ്വാസ്യത മോദി-പിണറായി സർക്കാരുകളുടെ ഭരണത്തിൽ ഒന്നൊന്നായി നഷ്ടപ്പെടുകയാണ്.
അവസാനമായി പിഎസ്സി റാങ്ക് ലിസ്റ്റും സംശയത്തിന്റെ നിഴലിലായിരിക്കുന്നു. യൂണിവേഴ്സിറ്റി കോളജിൽ നടന്ന പോലീസിന്റെ പിഎസ്സി പരീക്ഷയിൽ എസ്എഫ്ഐ നേതാക്കന്മാർക്ക് മികച്ച മാർക്കും അങ്ങനെ മികച്ച റാങ്കും ലഭിച്ചു. ഇലക്ഷൻ കമ്മീഷനും പിഎസ്സിയുമെല്ലാം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കുഴലൂത്തുകാരായി മാറിയിരിക്കുകയാണെന്നും കെ.സി. ജോസഫ് കുറ്റപ്പെടുത്തി.
പിഎസ്സി പരീക്ഷ: സമഗ്രമായി അന്വേഷിക്കണമെന്ന് കെ.സി. ജോസഫ്
01:42 AM Jul 15, 2019 | Deepika.com