തോപ്പുംപടി: കൊച്ചിന് കോളജില്‍ വിദ്യാര്‍ഥിയെ സംഘം ചേര്‍ന്ന് മർദിച്ചതായി പരാതി. മൂന്നാം വര്‍ഷ ബിഎസ്സി ബോട്ടണി വിദ്യാര്‍ഥി കോതമംഗലം സ്വദേശി അസ്ലമിനാണ് ഇന്നലെ ഉച്ചയോടെ മർദനമേറ്റത്. കോളജിലെ നിരാഹാര പന്തലില്‍വച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.
കോളജ് യൂണിയന് തെരഞ്ഞെടുപ്പു സമയത്ത് എസ്എഫ്ഐ നല്കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കെഎസ്യുവിന്റെ നേതൃത്വത്തില്‍ കോളജില്‍ നിരാഹാര സമരം നടക്കുന്നുണ്ട്. ഈ പന്തലില്‍ എത്തിയപ്പോൾ എസ്എഫ്ഐക്കാരാണ് തന്നെ മര്‍ദിച്ചതെന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അസ്ലം ആരോപിച്ചു. അസ്ലമിന്റെ കഴുത്തിനും മുതുകിനും പരിക്കുണ്ട്.
കൊച്ചിൻ കോളജിലും വിദ്യാർഥിക്കു മർദനം
01:39 AM Jul 13, 2019 | Deepika.com