നെടുങ്കണ്ടം: ഹരിത ഫിനാൻസ് സാന്പത്തിക തട്ടിപ്പുകേസിൽ ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം ആരംഭിച്ചു. തൂക്കുപാലത്തെ ഹരിത ഫിനാൻസ് ഓഫീസിലെ കംപ്യൂട്ടർ ഹാർഡ് ഡിസ്ക്, രജിസ്റ്ററുകൾ, മേയ് രണ്ടിന് ഓഫീസ് ആരംഭിച്ചതിനു ശേഷവും അതിനു മുൻപും നടത്തിയ ഇടപാടുകൾ എന്നിവയാണു പരിശോധിക്കുന്നത്.
12ന് അറസ്റ്റിലായ കുമാറിനെ 13നു ജാമ്യത്തിൽ വിട്ടയച്ചെന്ന വ്യാജരേഖയുണ്ടാക്കിയെന്ന കണ്ടെത്തലിൽ രേഖകളുടെ പരിശോധന പൂർത്തിയാക്കി. കുമാറിന്റെ ആരോഗ്യനില മോശമെന്നു കണ്ടെത്തിയതോടെ ജാമ്യം നൽകിയെന്ന രേഖയുണ്ടാക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വ്യാജരേഖ നിർമിച്ച പോലീസ് ഉദ്യോഗസ്ഥരുടെ മൊഴികളും അന്വേഷണസംഘം രേഖപ്പെടുത്തി. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശത്തെത്തുടർന്നാണ് ജാമ്യത്തിൽ വിട്ടയച്ചെതെന്ന രേഖ നിർമ്മിച്ചതെന്നാണു കണ്ടെത്തൽ.
ജസ്റ്റീസ് നാരായണക്കുറുപ്പ് മറ്റന്നാൾ നെടുങ്കണ്ടത്ത് എത്തിയേക്കും.
നെടുങ്കണ്ടം കസ്റ്റഡി മരണം ; വ്യാജ ജാമ്യരേഖ ഉണ്ടാക്കിയത് ഉന്നതരുടെ നിർദേശപ്രകാരം
01:33 AM Jul 13, 2019 | Deepika.com