തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. രാത്രി 7.30 മുതൽ 10.30 വരെയായിരുന്നു നിയന്ത്രണം. കേന്ദ്ര നിലയങ്ങളിൽനിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവു വന്നതാണു നിയന്ത്രണത്തിനു കാരണമായതെന്നു കെഎസ്ഇബി അറിയിച്ചു.
250 മുതൽ 300 മെഗാവാട്ടിന്റെ കുറവ് വന്നിട്ടുണ്ടെന്നാണു കണക്ക്. എന്നാൽ, ഇന്നലെത്തേതു പെട്ടെന്നുണ്ടായ നിയന്ത്രണമാണെന്നും അടുത്ത ദിവസങ്ങളിൽ നിയന്ത്രണം ഉണ്ടാകില്ലെന്നും കെഎസ്ഇബി അറിയിച്ചു.
ഇന്നലെ വൈദ്യുതി നിയന്ത്രണം
01:33 AM Jul 13, 2019 | Deepika.com