തിരുവനന്തപുരം: പി.എ. മുഹമ്മദ് ആരിഫിനെ തിരുവനന്തപുരം സിറ്റി പോലീസ് ഡപ്യൂട്ടി കമ്മീഷണറായി (ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ) നിയമിച്ചു. സ്ഥാനക്കയറ്റം നൽകിയാണു നിയമനം. തിരുവനന്തപുരം ഡിസിപിയായിരുന്ന പി.എൻ. രമേഷ്കുമാറിനെ കൊച്ചി സിറ്റി ഡിസിപിയായി (ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ) മാറ്റി.
നാലു ഡിവൈഎസ്പിമാർക്കു സ്ഥാനക്കയറ്റം ഉൾപ്പെടെ നോണ്‍ ഐപിഎസ് കേഡറിലെ എസ്പി റാങ്കിലുള്ള ഏഴു പേരെ മാറ്റി നിയമിച്ചു കൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
സ്ഥാനക്കയറ്റം ലഭിച്ച എ. ഷാനവാസ് (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എസ്. ദേവമനോഹർ (എസ്പി, എസ്ബിസിഐഡി, എറണാകുളം റേഞ്ച്), കെ. മുഹമ്മദ് ഷാഫി (എസ്പി, ലോകായുക്ത) എന്നിവിടങ്ങളിൽ നിയമിച്ചു.
കൊച്ചി ഡിസിപിയായിരുന്ന പി.സി. സജീവനെ കോഴിക്കോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ എസ്പിയായും ലോകായുക്ത എസ്പി കെ.എസ്. ഗോപകുമാറിനെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചീഫ് സെക്യൂരിറ്റി ഓഫിസറായും മാറ്റി നിയമിച്ചു.
എസ്പി റാങ്കിലുള്ള ഏഴു പേരെ മാറ്റി നിയമിച്ചു
12:52 AM Jul 13, 2019 | Deepika.com