ബംഗളൂരു: രാജിക്കാര്യത്തിൽ വാദം കേൾക്കാൻ കർണാടക സ്പീക്കർക്കു മുന്പാകെ ഹാജരാകാൻ ആവശ്യപ്പെട്ട മൂന്ന് എംഎൽഎമാരും ഇന്നലെയെത്തിയില്ല. കോൺഗ്രസ് എംഎൽഎമാരായ ആനന്ദ് സിംഗ്, പ്രതാപ് ഗൗഡ പാട്ടീൽ, ജെഡി-എസ് എംഎൽഎ നാരായണ ഗൗഡ എന്നിവരോടാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനും നാലിനും ഇടയിൽ ഹാജരാകാൻ സ്പീക്കർ കെ.ആർ. രമേശ്കുമാർ ആവശ്യപ്പെട്ടിരുന്നത്.
പ്രതാപ് ഗൗഡയും നാരായണ ഗൗഡയും മുംബൈയിലാണ്. ആനന്ദ് സിംഗ് ഗോവയ്ക്കു പോയിരിക്കുകയാണ്.
വിമത എംഎൽഎമാർ വാദം കേൾക്കാൻ എത്തിയില്ല
12:52 AM Jul 13, 2019 | Deepika.com