സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ ഫീ​സ് നി​ശ്ച​യി​ച്ചു ; 5.85 ല​ക്ഷം മു​ത​ല്‍ 7.19 ല​ക്ഷം വ​രെ രൂ​പ

03:04 AM Jul 07, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ലെ 2019-20 വ​​​ര്‍​ഷ​​​ത്തെ ഫീ​​​സ് നി​​​ശ്ച​​​യി​​​ച്ചു. 19 സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ലെ ഫീ​​​സാ​​​ണ് ജ​​​സ്റ്റീ​​​സ് രാ​​​ജേ​​​ന്ദ്ര ബാ​​​ബു അ​​​ധ്യ​​​ക്ഷ​​​നാ​​​യ ഫീ ​​​റെ​​​ഗു​​​ലേ​​​റ്ററി ക​​​മ്മി​​​റ്റി തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ​ ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി​.

എ​​​ന്നാ​​​ല്‍, ഇ​​​പ്പോ​​​ള്‍ നി​​​ശ്ച​​​യി​​​ച്ച ഫീ​​​സ് അം​​​ഗീ​​​ക​​​രി​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നും സു​​​പ്രീംകോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നും സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ല്‍ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ അ​​​റി​​​യി​​​ച്ചു.

ആ​​​കെ​​​യു​​​ള്ള എം​​​ബി​​​ബി​​​എ​​​സ് സീ​​​റ്റു​​​ക​​ളു​​ടെ 85 ശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍ 5.85 ല​​​ക്ഷം രൂ​​​പ മു​​​ത​​​ല്‍ 7.19 ല​​​ക്ഷം രൂ​​​പ ​വ​​​രെ​​​യാ​​​ണ് ഫീ​​​സ്. 15 ശ​​​ത​​​മാ​​​നം വ​​​രു​​​ന്ന എ​​​ന്‍​ആ​​​ര്‍​ഐ സീ​​​റ്റി​​​ല്‍ ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷ​​​ത്തെ 20 ല​​​ക്ഷം രൂ​​​പ ത​​​ന്നെ​​​യാ​​​യി​​​രി​​​ക്കും ഇ​​​ത്ത​​​വ​​​ണ​​​യും ഫീ​​സ്. 2018-19 വ​​​ര്‍​ഷ​​​ത്തെ ഫീ​​​സ് ഘ​​​ട​​​ന​​​യി​​​ല്‍ മാ​​​റ്റം വ​​​രു​​​ത്തേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും ക​​​മ്മി​​​റ്റി തീ​​​രു​​​മാ​​​നി​​​ച്ചു. കേ​​​സ് നി​​​ല​​നി​​​ല്‍​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ കോ​​​ട​​​തി വി​​​ധി​​​ക്കു വി​​​ധേ​​​യ​​​മാ​​​യി​​​രി​​​ക്കും ഇ​​​തി​​​ല്‍ തീ​​​രു​​​മാ​​​ന​​​മെ​​​ന്ന് ഫീ ​​​റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മി​​​റ്റി വ്യ​​​ക്ത​​​മാ​​​ക്കി.

ഫീ ​​​റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മി​​​റ്റി കോ​​​ള​​​ജു​​​ക​​​ള്‍​ക്കു നി​​​ശ്ച​​​യി​​​ച്ച ഫീ​​​സ്

അ​​​സീ​​​സി​​​യ, കൊ​​​ല്ലം - 6.16 ല​​​ക്ഷം രൂ​​​പ
ബി​​​ലീ​​​വേ​​​ഴ്സ് ച​​​ര്‍​ച്ച്, തി​​​രു​​​വ​​​ല്ല- 6.16 ല​​​ക്ഷം
ഡി​​​എം വ​​​യ​​​നാ​​​ട്- 6.58 ല​​​ക്ഷം
സോ​​​മ​​​ര്‍​വെ​​​ല്‍ സി​​​എ​​​സ്ഐ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- 6.16 ല​​​ക്ഷം
ജൂ​​​ബി​​​ലി, തൃ​​​ശൂ​​​ര്‍ -6.16 ല​​​ക്ഷം
ക​​​രു​​​ണ, പാ​​​ല​​​ക്കാ​​​ട് - 5,94,594 രൂ​​​പ.
കെ​​​എം​​​സി​​​ടി, കോ​​​ഴി​​​ക്കോ​​​ട്- 6,09 ല​​​ക്ഷം
എം​​​ഇ​​​എ​​​സ്, പെ​​​രി​​​ന്ത​​​ല്‍​മ​​​ണ്ണ - 6.16 ല​​​ക്ഷം
പി​​​കെ ദാ​​​സ്, പാ​​​ല​​​ക്കാ​​​ട് - 6,64,400 രൂ​​​പ.
പു​​​ഷ്പ​​​ഗി​​​രി, തി​​​രു​​​വ​​​ല്ല - 6.16 ല​​​ക്ഷം
ഗോ​​​കു​​​ലം, വെ​​​ഞ്ഞാ​​​റ​​​മ്മൂട് - 6.16 ല​​​ക്ഷം
ശ്രീ​​​നാ​​​രാ​​​യ​​​ണ, എ​​​റ​​​ണാ​​​കു​​​ളം- 7. 19 ല​​​ക്ഷം
അ​​​ല്‍ അ​​​സ​​​ര്‍, തൊ​​​ടു​​​പു​​​ഴ - 6.16 ല​​​ക്ഷം
അ​​​മ​​​ല, തൃ​​​ശൂ​​​ര്‍ - 6.16 ല​​​ക്ഷം
മ​​​ല​​​ബാ​​​ര്‍, കോ​​​ഴി​​​ക്കോ​​​ട് - 6.16 ല​​​ക്ഷം
മ​​​ല​​​ങ്ക​​​ര, കോ​​​ല​​​ഞ്ചേ​​​രി -6.16ല​​​ക്ഷം
മൗ​​​ണ്ട് സി​​​യോ​​​ന്‍, പ​​​ത്ത​​​നം​​​തി​​​ട്ട -6.11 ല​​​ക്ഷം
എ​​​സ്‌​​​യു​​​ടി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 5.85 ല​​​ക്ഷം
ട്രാ​​​വ​​​ന്‍​കൂ​​​ര്‍, കൊ​​​ല്ലം - 6.16 ല​​​ക്ഷം

കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ചു തു​​​ട​​​ര്‍ന​​​ട​​​പ​​​ടി: ക്രി​​​സ്ത്യ​​​ന്‍ മെ​​​ഡി.​​​ മാ​​​നേ​​​ജ്മെ​​​ന്‍റ്

‌തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫീ ​​​റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മി​​​റ്റി​​​ക്കു മു​​​ന്നി​​​ല്‍ ഉ​​​ന്ന​​​യി​​​ച്ച ഫീ​​​സ് ഘ​​​ട​​​ന​​​യി​​​ല്‍നി​​​ന്ന് ഏ​​​റെ കു​​​റ​​​വാ​​​ണ് ജ​​​സ്റ്റീ​​​സ് രാ​​​ജേ​​​ന്ദ്ര ബാ​​​ബു നി​​​ര്‍​ണ​​​യി​​​ച്ച ഫീ​​​സെ​​​ന്ന് ക്രി​​​സ്ത്യ​​​ന്‍ മെ​​​ഡി​​​ക്ക​​​ല്‍ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍. ഫീ​​​സ് നി​​​ര്‍​ണ​​​യ​​​ത്തി​​​നാ​​​യി ക​​​ണ​​​ക്കാ​​​ക്കി​​​യ മാ​​​ന​​​ദ​​​ണ്ഡം എ​​​ന്താ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​കു​​​ന്നി​​​ല്ല. ഇ​​​ന്നു കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ള്‍ ന​​​ട​​​ത്തി​​​യ ശേ​​​ഷം തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ കൈ​​​ക്കൊ​​​ള്ളു​​​മെ​​​ന്ന് ക്രി​​​സ്ത്യ​​​ന്‍ മെ​​​ഡി​​​ക്ക​​​ല്‍ മാ​​​നേ​​​ജ്മെ​​​ന്‍റ് പ്ര​​​തി​​​നി​​​ധി ഇ​​​ഗ്നേ​​​ഷ്യ​​​സ് ദീ​​​പി​​​ക​​​യോ​​​ട് പ​​​റ​​​ഞ്ഞു.