എം​ജി ഹോ​സ്റ്റ​ൽ പ്ര​വേ​ശ​നം: അ​പേ​ക്ഷ​യും ഫീ​സും ഇ​നി ഓ​ണ്‍ലൈ​നി​ലൂ​ടെ

12:38 AM Jul 03, 2019 | Deepika.com
കോ​ട്ട​യം: എം​ജി കാ​ന്പ​സി​ലെ റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹോ​സ്റ്റ​ൽ പ്ര​വേ​ശ​നം ഇ​നി ഓ​ണ്‍ലൈ​നി​ലൂ​ടെ. ഓ​ണ്‍ലൈ​നി​ലൂ​ടെ അ​പേ​ക്ഷി​ക്കാ​നും ഫീ​സ​ട​യ്ക്കാ​നും സാ​ധി​ക്കും. ല​ഭി​ക്കു​ന്ന ഓ​ണ്‍ലൈ​ൻ അ​പേ​ക്ഷ​ക​ൾ ബ​ന്ധ​പ്പെ​ട്ട പ​ഠ​ന​വ​കു​പ്പു​ക​ൾ പ​രി​ശോ​ധി​ച്ച് മെ​രി​റ്റ് സീ​നി​യോ​റി​റ്റി അ​നു​സ​രി​ച്ചാ​ണ് ഹോ​സ്റ്റ​ലു​ക​ൾ അ​നു​വ​ദി​ക്കു​ക.

ഓ​ണ്‍ലൈ​ൻ സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സി.​ടി. അ​ര​വി​ന്ദ്കു​മാ​ർ നി​ർ​വ​ഹി​ച്ചു. സി​ൻ​ഡി​ക്ക​റ്റം​ഗ​ങ്ങ​ളാ​യ പ്ര​ഫ. ടോ​മി​ച്ച​ൻ ജോ​സ​ഫ്, ഡോ. ​ആ​ർ. പ്ര​ഗാ​ഷ്, ഡോ. ​എ. ജോ​സ്, ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ ഡോ. ​വി.​പി. സൈ​ല​സ്, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ വ​ത്സ​മ്മ ക​രു​ണാ​ക​ര​ൻ, ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ ബാ​ബു​രാ​ജ് വാ​ര്യ​ർ, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ പോ​ൾ വ​ർ​ഗീ​സ്, സീ​റ്റാ​ഡ് സെ​ക്ഷ​ൻ ഓ​ഫീ​സ​ർ ആ​ർ. മു​ര​ളി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.​സീ​റ്റാ​ഡാ​ണ് ഇ​തി​നാ​വ​ശ്യ​മാ​യ സോ​ഫ്റ്റ്‌​വെ​ർ വി​ക​സി​പ്പി​ച്ച​ത്.

പ​ഠ​ന​വ​കു​പ്പു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​യോ​ടൊ​പ്പം​ത​ന്നെ ഹോ​സ്റ്റ​ൽ സൗ​ക​ര്യ​ത്തി​നു​ള്ള അ​പേ​ക്ഷ​കൂ​ടി ന​ൽ​കാ​നാ​വും​വി​ധം അ​ടു​ത്ത വ​ർ​ഷം മു​ത​ൽ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തും. ഗ​വേ​ഷ​ക​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക​ട​ക്കം അ​റു​നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് വി​വി​ധ ഹോ​സ്റ്റ​ലു​ക​ളി​ലു​ള്ള​ത്.