തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിൽ (ഐഎംജി) വിവരാവകാശ നിയമം 2005-ൽ ഓൺലൈൻ കോഴ്സ് 16 മുതൽ 26 വരെ നടക്കും. കോഴ്സിൽ പങ്കെടുക്കുവാൻ താത്പര്യമുളളവർ ഓൺലൈൻ മുഖേന ജൂലൈ അഞ്ച് മുതൽ പത്ത് വരെ രജിസ്റ്റർ ചെയ്യാം. കോഴ്സ് ഫീ ഇല്ല. തെരഞ്ഞെടുക്കപ്പെടുന്നവരെ 15നു മുമ്പായി ഇ-മെയിൽ മുഖാന്തരം അറിയിക്കും.
വിശദവിവരങ്ങൾക്ക് //rti.im g.kerala.gov.in സന്ദർശിക്കുക.
വിവരാവകാശ നിയമം: ഓൺലൈൻ കോഴ്സിന് അപേക്ഷിക്കാം
12:38 AM Jul 03, 2019 | Deepika.com