കാഞ്ഞിരപ്പള്ളി: ബ്രിട്ടീഷ് കൗൺസിലിന്റെ നേതൃത്വത്തിൽ അമൽ ജ്യോതി എൻജിനിയറിംഗ് കോളജിൽ ഐഇഎൽടിഎസ് പരീക്ഷ നടത്തി.
ഇന്ത്യയിൽ ആദ്യമായാണ് ഐഇഎൽടിഎസ് ട്രെയിനിംഗ് നടക്കുന്ന ഒരു എൻജിനിയറിംഗ് കോളജിൽ ബ്രിട്ടീഷ് കൗൺസിലിന്റെ നേതൃത്വത്തിൽ ഐഇഎൽടിഎസ് പരീക്ഷ നടത്തുന്നത്.
അമൽ ജ്യോതി സ്റ്റെപ്പ് വേ ഐഇഎൽടിഎസ് ട്രെയിനിംഗ് സെന്ററിൽ പഠിക്കുന്ന വിദ്യാർഥികളോടൊപ്പം മറ്റുള്ള വിദ്യാർഥികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താൻ സാധിച്ചു. ഏറ്റവും നൂതനമായ പരിശീലന രീതികളിലൂടെ ഐഇഎൽടിഎസ് ട്രെയിനിംഗ് ലഭിക്കാൻ അമൽ ജ്യോതി എൻജിനീയറിംഗ് കോളജിൽ എല്ലാവർക്കും അവസരം ഉണ്ട്.
അമൽജ്യോതി കോളജിൽ ഐഇഎൽടിഎസ് പരീക്ഷ നടത്തി
12:38 AM Jul 03, 2019 | Deepika.com