തിരുവനന്തപുരം: എല്ലാ വർഷവും ജൂണിലെ ശന്പളത്തോടൊപ്പം ലഭിച്ചിരുന്ന പോലീസുകാരുടെ യൂണിഫോം അലവൻസ് വിതരണം മുടങ്ങി. 5000 മുതൽ 5250 വരെ രൂപവരെ ലഭിച്ചിരുന്ന പ്രതിവർഷ യൂണിഫോം അലവൻസാണ് മുടങ്ങിയത്.
സാധാരണ ജൂണിൽ ലഭിച്ചിരുന്ന യൂണിഫോം അലവൻസ് സംസ്ഥാനത്ത് ആദ്യമായാണ് മുടങ്ങുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സംസ്ഥാനത്തെ സാന്പത്തിക പ്രതിസന്ധിയാണു യൂണിഫോം അലവൻസ് ലഭിക്കാതിരിക്കാൻ കാരണമെന്നു പോലീസുകാർ പറയുന്നു. എന്നാൽ, ശന്പള വിതരണവുമായി ബന്ധപ്പെട്ട സ്പാർക്കിലെ സാങ്കേതിക തകരാറാണ് അലവൻസ് മുടങ്ങാൻ കാരണമെന്നാണ് വിശദീകരണം.
എഎസ്ഐ വരെയുള്ള ഉദ്യോഗസ്ഥർക്ക് 5000 രൂപയും എസ്ഐ മുതൽ നോണ്‍ ഐപിഎസ് എസ്പിവരെയുള്ളവർക്ക് 5250 രൂപയുമാണ് യൂണിഫോം അലവൻസായി പ്രതിവർഷം ലഭിച്ചിരുന്നത്. യൂണിഫോം അലവൻസ് കഴിഞ്ഞ മാസത്തെ ശന്പളത്തിനൊപ്പം ലഭിക്കില്ലെന്നു ചില ജില്ലകളിൽ നേരത്തെ അറിയിച്ചിരുന്നതായും പറയുന്നു. നേരത്തെ 2500 രൂപയായിരുന്ന യൂണിഫോം അലവൻസ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് വർധിപ്പിച്ചത്.
പോലീസുകാരുടെ യൂണിഫോം അലവൻസ് മുടങ്ങി
02:18 AM Jul 02, 2019 | Deepika.com