കേരള കോണ്‍ഗ്രസ്-എം കേസ് നാളത്തേക്കു മാറ്റി

02:18 AM Jul 02, 2019 | Deepika.com
തൊ​ടു​പു​ഴ: കേ​ര​ള കോ​ണ്‍ഗ്ര​സ്-​എം ചെ​യ​ർ​മാ​നാ​യി ജോ​സ് കെ. ​മാ​ണി എം​പി​യെ തെ​ര​ഞ്ഞെ​ടു​ത്ത ന​ട​പ​ടി താ​ത്കാ​ലി​ക​മാ​യി ത​ട​ഞ്ഞ മു​ട്ടം മു​ൻ​സി​ഫ് കോ​ട​തി ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മൊ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തു മു​ട്ടം മു​ൻ​സി​ഫ് കോ​ട​തി നാ​ള​ത്തേ​ക്കു മാ​റ്റി.​ കോ​ട​തിവി​ധി​ക്കെ​തി​രെ ജോ​സ് കെ. ​മാ​ണി പ​ക്ഷം കോ​ട​തി​യി​ൽ എ​തി​ർ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ത​ങ്ങ​ളു​ടെ വാ​ദം കേ​ൾ​ക്കാ​തെ​യാ​ണു ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് സ്റ്റേ ​ചെ​യ്ത​തെ​ന്നാ​ണ് ഇ​വ​ർ കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ കോ​ട​തി കേ​സ് പ​രി​ഗ​ണി​ച്ചെ​ങ്കി​ലും കേ​സി​ലെ വാ​ദി​ക​ൾ കൂ​ടു​ത​ൽ സ​മ​യം ചോ​ദി​ച്ച​തി​നാ​ൽ നാ​ള​ത്തേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.