വാട്ടർ ട്രെയിൻ പദ്ധതി
01:03 AM Jul 02, 2019 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്ത് വാട്ടർ ട്രെയിൻ പദ്ധതി നടപ്പാക്കുന്നതിനു നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി രണ്ടുതവണ യോഗം ചേർന്നിരുന്നു. കൊച്ചിയിൽ ഇടപ്പള്ളി കനാലിൽ ലുലുമാൾ മുതൽ ചെന്പുമുക്ക് വരെ 2.6 കിലോമീറ്റർ ദൈർഘ്യത്തിൽ വാട്ടർ ട്രെയിൻ പദ്ധതി നടപ്പാക്കുന്നതിനു നാറ്റ്പാകും കൊച്ചി സർവകലാശാലയും പഠനം നടത്തിയിട്ടുണ്ട്. പി.ടി.തോമസിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.