പ​​​​ശു, കോ​​​​ഴി വ​​​​ള​​​​ർ​​​​ത്ത​​​​ൽ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ: കെ​​​​ട്ടി​​​​ട നി​​​​ർ​​​​മാ​​​​ണ ച​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്താ​​​​ൻ യോ​​​​ഗം വി​​​​ളി​​​​ക്കു​​​​മെ​​​​ന്നു മ​​​​ന്ത്രി

01:03 AM Jul 02, 2019 | Deepika.com
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ ഫാ​​​​മു​​​​ക​​​​ളി​​​​ലെ കെ​​​​ട്ടി​​​​ട​​​​നി​​​​ർ​​​​മാ​​​​ണ​​​​ച്ച​​​​ട്ട​​​​ങ്ങ​​​​ളു​​​​ടെ അ​​​​ശാ​​​​സ്ത്രീ​​​​യ​​​​ത ഉ​​​​ണ്ട ാക്കു​​​​ന്ന ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​നാ​​​​യി ച​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ ആ​​​​വ​​​​ശ്യ​​​​മാ​​​​യ മാ​​​​റ്റം വ​​​​രു​​​​ത്തു​​​​മെ​​​​ന്നു ജെ​​​​യിം​​​​സ് മാ​​​​ത്യു​​​​വി​​​​ന്‍റെ സ​​​​ബ്മി​​​​ഷ​​​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി മ​​​​ന്ത്രി എ.​​​​സി. മൊ​​​​യ്തീ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. പ​​​​ശു, കോ​​​​ഴി​​​​വ​​​​ള​​​​ർ​​​​ത്ത​​​​ൽ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്കാ​​​​യി അ​​​​ശാ​​​​സ്ത്രീ​​​​യ കെ​​​​ട്ടി​​​​ട നി​​​​ർ​​​​മാ​​​​ണ ച​​​​ട്ട​​​​ങ്ങളാ​​​​ണു ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള​​​​ത്. മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ വ​​​​കു​​​​പ്പി​​​​ന്‍റെ ച​​​​ട്ട​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​നു​​​​സൃ​​​​ത​​​​മാ​​​​യാ​​​​കും മാ​​​​റ്റം വ​​​​രു​​​​ത്തു​​​​ക. ഇ​​​​തി​​​​നാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ യോ​​​​ഗം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി വി​​​​ളി​​​​ച്ചു ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​മെ​​​​ന്നും മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.