കോട്ടയം: രാഷ്ട്രീയ പാർട്ടികൾ തീവ്രവാദ സംഘടനകളുടെ ചട്ടുകമാകരുതെന്നും അത് എലിയെ പേടിച്ച് ഇല്ലം ചുടുന്നതിനു തുല്യമാകുമെന്നും പി.സി. ജോർജ് എംഎൽഎ. കഴിഞ്ഞ നാലു പതിറ്റാണ്ടുകാലമായി താൻ സംരക്ഷിച്ചു വന്നിരുന്ന ഈ നാടിന്റെ മതേതരത്വത്തെ തകർക്കാൻ ഒരു സംഘം ശ്രമിക്കുന്പോൾ അതു നോക്കി നിൽക്കാൻ ഒരു ജനപ്രതിനിധി എന്ന നിലയിൽ തനിക്കാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചില സ്ഥലങ്ങളിൽ തീവ്രവാദ ബന്ധമുള്ള സംഘടനകൾ പ്രവർത്തിക്കുന്നതായി താൻ പറഞ്ഞതു സ്വന്തം അഭിപ്രായപ്രകാരമല്ല, ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. കഴിഞ്ഞ പത്തു വർഷമായി മുസ്ലിം സമൂഹത്തെയും തന്നെയും തമ്മിലകറ്റാൻ ചിലയിടത്ത് ആസൂത്രിതമായ ശ്രമം നടക്കുന്നു. അത് 2011, 2016 നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബോധ്യപ്പെട്ടതാണെന്നും പി.സി. ജോർജ് കൂട്ടിച്ചേർത്തു.
തീവ്രനിലപാടുള്ള സംഘടനകൾ വേരുറപ്പിക്കുന്നു: പി.സി. ജോർജ്
12:59 AM Jul 02, 2019 | Deepika.com