കെ​ഇ​ആ​ര്‍ ഭേ​ദ​ഗ​തിവി​ജ്ഞാ​പ​ന​മി​റ​ങ്ങി

12:59 AM Jul 02, 2019 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: ഹൈ​​സ്കൂ​​ളും ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി​​യും ഏ​​കീ​​ക​​രി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി കേ​​ര​​ള വി​​ദ്യാ​​ഭ്യാ​​സ ച​​ട്ട​​ത്തി​​ല്‍ ഭേ​​ദ​​ഗ​​തി വ​​രു​​ത്തി വി​​ജ്ഞാ​​പ​​ന​​മി​​റ​​ങ്ങി . കെഇആ​​റി​​ല്‍ ആ​​കെ​​യു​​ള്ള 32 അ​​ധ്യാ​​യ​​ങ്ങ​​ളി​​ല്‍ 23 അ​​ധ്യാ​​യ​​ങ്ങ​​ളി​​ല്‍ ഭേ​ദ​ഗ​​തി വ​​രു​​ത്തി. ഡി​​പി​​ഐ, ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി ഡ​​യ​​റ​​ക്ട​​ര്‍, വൊ​​ക്കേ​​ഷ​​ണ​​ല്‍ ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി ഡ​​യ​​റ​​ക്ട​​ര്‍ എ​​ന്നി​​വ റ​​ദ്ദാ​​ക്കി ഡ​​യ​​റ​​ക്ട​​ര്‍ ജ​​ന​​റ​​ല്‍ ഓ​​ഫ് എ​​ഡ്യൂ​​ക്കേ​​ഷ​​ന്‍ എ​​ന്ന ഒ​​റ്റ​​ക്കു​​ട​​ക്കീ​​ഴി​​ലാ​​ക്കി​​യ​​താ​​ണ് ഒ​​രു മാ​​റ്റം. ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി ഉ​​ള്ള സ്കൂ​​ളു​​ക​​ളി​​ല്‍ ഹെ​​ഡ്മാ​​സ്റ്റ​​റു​​ടെ നി​​ല​​വി​​ലു​​ള്ള ചു​​മ​​ത​​ല നി​​ല​​നി​​ര്‍​ത്തി​​ക്കൊ​​ണ്ടു​​ത​​ന്നെ വൈ​​സ് പ്രി​​ന്‍​സി​​പ്പ​​ല്‍ പ​​ദ​​വി​​യാ​​ക്കി. പ​​രീ​​ക്ഷാ ചു​​മ​​ത​​ല പ​​രീ​​ക്ഷാ ക​​മ്മീ​​ഷ​​ണ​​ര്‍​ക്കാ​​യി​​രി​​ക്കു​​മെ​​ന്ന​​ത് ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള കാ​​ര്യ​​ങ്ങ​​ള്‍ ആ​​ണ് കെ​​ഇ​​ആ​​ര്‍ ഭേ​​ദ​​ഗ​​തി​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​ത്.