തമിഴ്നാട്ടിൽ വാഹനാപകടം; മലയാളി മരിച്ചു, ആറുപേർക്കു പരിക്ക്

01:30 AM Jul 01, 2019 | Deepika.com
ക​​​ട്ട​​​പ്പ​​​ന/​​​രാ​​​ജാ​​​ക്കാ​​​ട്: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ തേ​​​നി​​​ക്കു​​​സ​​​മീ​​​പം മ​​​ല​​​യാ​​​ളി​​​ക​​​ൾ സ​​​ഞ്ച​​​രി​​​ച്ച സ്കോ​​​ർ​​​പ്പി​​​യോ വാ​​​ൻ നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട് തെ​​​ങ്ങി​​​ൻതോ​​​പ്പി​​​ലേ​​​ക്കു മ​​​റി​​​ഞ്ഞ് ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. സ്ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളു​​​മ​​​ട​​​ക്കം ആ​​​റു​​​പേ​​​ർ​​​ക്ക് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. രാ​​​ജാ​​​ക്കാ​​​ട് വ​​​ലി​​​യ​​​ക​​​ണ്ടം കോ​​​വ​​​ലേ​​​ൽ ഓ​​​മ​​​ന​​​ക്കു​​​ട്ട​​​ൻ(48)​​​ആ​​​ണ് മ​​​രി​​​ച്ച​​​ത്. അ​​​തീ​​​വ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലു​​​ള്ള ര​​​ണ്ടു​​​സ്ത്രീ​​​ക​​​ളെ മ​​​ധു​​​ര മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി. മ​​​റ്റു​​​ള്ള​​​വ​​​ർ തേ​​​നി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ്.

ഓ​​​മ​​​ന​​​ക്കു​​​ട്ട​​​ന്‍റെ ഭാ​​​ര്യ ജെ​​​യ്നി, മ​​​ക്ക​​​ളാ​​​യ പ്രി​​​യ​​​ന​​​ന്ദ, ന​​​ന്ദ​​​ഗോ​​​പ​​​ൻ, ഓ​​​മ​​​ന​​​ക്കു​​​ട്ട​​​ന്‍റെ സു​​​ഹൃ​​​ത്ത് മ​​​ങ്കു​​​വ വേ​​​ട്ടു​​​കു​​​ന്നേ​​​ൽ ജെ​​​മി​​​നി തോ​​​മ​​​സ്, ഭാ​​​ര്യ ലൗ​​​ലി,മ​​​ക​​​ൻ നി​​​ധി​​​ൻ, ഇ​​​വ​​​രു​​​ടെ ബ​​​ന്ധു ഡി​​​ജോ എ​​​ന്നി​​​വ​​​രും വാ​​​ഹ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ വി​​​വി​​​ധ വി​​​നോ​​​ദസ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ വീ​​​ട്ടി​​​ൽനി​​​ന്നു തി​​​രി​​​ച്ച​​​താ​​​ണ് ഇ​​​വ​​​ർ.​​​തേ​​​നി​​​യി​​​ൽ നി​​​ന്നും ക​​​ന്പ​​​ത്തെ മു​​​ന്തി​​​രി തോ​​​പ്പ് കാ​​​ണാ​​​ൻ പോ​​​കു​​​ന്ന​​​തി​​​നി​​​ടെ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മു​​​ന്നോ​​​ടെ ആ​​​ണ് അ​​​പ​​​ക​​​ടം ഉ​​​ണ്ടാ​​​യ​​​ത്.

അ​​​മി​​​ത വേ​​​ഗത്തിൽ റോ​​​ഡി​​​ൽ നി​​​ന്നു തെ​​​ന്നി​​​മാ​​​റി തെ​​​ങ്ങി​​​ൻതോ​​​പ്പി​​​ലേ​​​ക്ക് പ​​​തി​​​ച്ച വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ മു​​​ൻ​​​ഭാ​​​ഗം പൂ​​​ർ​​​ണ​​​മാ​​​യും ത​​​ക​​​ർ​​​ന്നു. വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഇ​​​ട​​​തു മു​​​ൻ​​​ഭാ​​​ഗം തെ​​​ങ്ങി​​​ൽ ഇ​​​ടി​​​ച്ച​​​തി​​​നെത്തു​​​ട​​​ർ​​​ന്ന് മു​​​ൻ സീ​​​റ്റി​​​ലി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ഓ​​​മ​​​ന​​​ക്കു​​​ട്ട​​​ൻ അ​​​പ​​​ക​​​ട സ്ഥ​​​ല​​​ത്തുവ​​​ച്ചുത​​​ന്നെ മ​​​രി​​​ച്ചു.