സ്വാശ്രയ മെഡി. കോളജുകൾ പലതും പ്രതിസന്ധിയിൽ

01:30 AM Jul 01, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ല്‍ കൃ​​​ത്യ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ല്‍ ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ല്‍ ഉ​​​ണ്ടാ​​​യ അ​​​വ​​​സ്ഥ​​​യ്ക്കു സ​​​മാ​​​ന​​​മാ​​​യ അ​​​വ​​​സ്ഥ​​​യി​​​ലേ​​​ക്ക് മെ​​​ഡി​​​ക്ക​​​ല്‍ മേ​​​ഖ​​​ല​​​യും മാ​​​റു​​മെ​​ന്ന് ആ​​ശ​​ങ്ക.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ ഒ​​​രു സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ ക​​​ടു​​​ത്ത സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​ മൂ​​ലം ക​​​ഴി​​​ഞ്ഞ ര​​​ണ്ടു വ​​​ര്‍​ഷ​​​മാ​​​യി കൃ​​​ത്യ​​​മാ​​​യ ശ​​​മ്പ​​​ളം ന​​​ല്കാ​​​ന്‍ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല.
​ജി​​​ല്ല​​​യി​​​ലെ ത​​​ന്നെ മ​​​റ്റൊ​​​രു സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ദ്യം ന​​​ട​​​ത്തി​​​യ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് മ​​​റ്റൊ​​​രു കൂ​​​ട്ട​​​ര്‍​ക്കു വി​​​ല്പ​​​ന ന​​​ട​​​ത്തി. ഇ​​​വ​​​രും ഇ​​​പ്പോ​​​ള്‍ ഈ ​​​കോ​​​ള​​​ജ് വി​​​ല്പ​​​ന​​​യ്ക്ക് വ​​​ച്ച​​​താ​​​യാ​​​ണ് അ​​​റി​​​യു​​​ന്ന​​​ത്.

മ​​​ധ്യ​​​തി​​​രു​​​വി​​​താം​​​കൂ​​​റി​​​ല്‍ വ​​​ലി​​​യ കു​​​ഴ​​​പ്പ​​​മി​​​ല്ലാ​​​തെ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഒ​​​രു മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് കൂ​​​ടി വി​​​ല്പ​​​ന​​​യ്ക്കു മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ത​​​യാ​​​റാ​​​യ​​താ​​യി റി​​പ്പോ​​ർ​​ട്ടു​​ണ്ട്. വ​​​ട​​​ക്ക​​​ന്‍ കേ​​​ര​​​ള​​​ത്തി​​​ലെ​ ഒ​​​രു സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജും വി​​​ല്പ​​​ന​​​യ്ക്കു​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ മി​​​ക​​​ച്ച ചി​​​കി​​​ത്സ ന​​​ല്കു​​​ന്ന ആ​​​ശു​​​പ​​​ത്രി​​​ക​​ളി​​ൽ നി​​ന്നു ല​​​ഭി​​​ക്കു​​​ന്ന വ​​​രു​​​മാ​​​നം കൂ​​​ടി ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ആ ​​മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​നം ന​​​ട​​​ത്തു​​​ന്ന​​​ത്. മി​​​ക​​​ച്ച നി​​​ല​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളും ഭാ​​​വി​​​യി​​​ല്‍ പ്ര​​​തി​​​സ​​​ന്ധി​ മു​​​ന്നി​​​ല്‍ കാ​​​ണു​​​ന്നു​​ണ്ട്.

കൃ​​​ത്യ​​​മാ​​​യ ഫീ​​​സ് നി​​​ര്‍​ണ​​​യം ന​​​ട​​​ത്തി സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ​​​ക്ര​​​മീ​​​ക​​​ര​​​ണം ഉ​​​ണ്ടാ​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ മി​​​ക​​​ച്ച രീ​​​തി​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​നം പോ​​ലും ഭാ​​​വി​​​യി​​​ല്‍ കു​​ഴ​​പ്പ​​ത്തി​​ലാ​​കാ​​മെ​​ന്ന് ഇ​​​വ​​​ര്‍ പ​​​റ​​​യു​​​ന്നു.


തോ​​​മ​​​സ് വ​​​ര്‍​ഗീ​​​സ്