കോളജ് അധ്യാപകരുടെ ശമ്പളവര്‍ധന ഉത്തരവായി
01:30 AM Jul 01, 2019 | Deepika.com
തിരുവനന്തപുരം: യുജിസി ശിപാര്‍ശപ്രകാരം കോളജ് അധ്യാപകര്‍ക്കുള്ള ഏഴാം ശമ്പള വര്ധനനടപ്പാക്കി ഉത്തരവിറങ്ങി. സംസ്ഥാനത്തെ കോളജ് അധാപകര്ക്ക് അടിസ്ഥാന ശമ്പളത്തിന്റെ 2.67 ഇരട്ടിയാണു വര്‍ധന. 2016 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ധവ്. 2016 ജനുവരി മുതല്‍ കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള കുടിശിക വിതരണം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്താവും നടപ്പാക്കുക.