മ​ണ്ണെ​ണ്ണ വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ചതിനെതിരേ കെ​എ​ല്‍​സി​എ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

01:06 AM Jul 01, 2019 | Deepika.com
കൊ​​​ച്ചി: മ​​​ണ്ണെ​​​ണ്ണ വി​​​ഹി​​​തം വെ​​​ട്ടി​​​ക്കു​​​റ​​​ച്ച കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ർ തീ​​രു​​മാ​​ന​​ത്തി​​നും സ​​​ബ്‌​​​സി​​​ഡി നി​​​ര​​​ക്കി​​​ല്‍ മ​​​ണ്ണെ​​​ണ്ണ ന​​​ല്‍​കാ​​ൻ ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​ത്ത സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​നെ​​തി​​​രേയും കേ​​​ര​​​ള ലാ​​​റ്റി​​​ന്‍ കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (കെ​​​എ​​​ല്‍​സി​​​എ) പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ലേ​​​ക്ക്. ട്രോ​​​ളിം​​​ഗ് നി​​​രോ​​​ധ​​​ന കാ​​​ല​​​ത്തു പൊ​​​തു​​​വെ ദു​​​രി​​​ത​​​ത്തി​​​ലാ​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്കു വ​​​ള്ള​​​ങ്ങ​​​ള്‍ ക​​​ട​​​ലി​​​ലി​​​റ​​​ക്കാ​​​ന്‍ മ​​​ണ്ണെ​​​ണ്ണ​​യ്​​​ക്കാ​​​യി വ​​​ന്‍തു​​​ക ചെ​​​ല​​​വ​​​ഴി​​​ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ്. 20 രൂ​​​പ​​​യ്ക്കു ല​​​ഭി​​​ച്ചി​​​രു​​​ന്ന ഒ​​​രു ലി​​​റ്റ​​​ര്‍ മ​​​ണ്ണെ​​​ണ്ണ​​യ്​​​ക്ക് 70 രൂ​​​പ​​​യാ​​​ണ് ഇ​​​പ്പോ​​​ള്‍ ചെ​​​ല​​​വാ​​​കു​​​ന്ന​​​ത്. കേ​​​ന്ദ്ര​​​ത്തി​​​ല്‍നി​​​ന്നു ല​​​ഭി​​​ച്ചി​​​രു​​​ന്ന സ​​​ബ്‌​​​സി​​​ഡി മ​​​ണ്ണെ​​​ണ്ണ മു​​​ട​​​ങ്ങി​​​യി​​​ട്ടു മാ​​​സ​​​ങ്ങ​​​ളാ​​​യി. മ​​​ത്സ്യ​​​ഫെ​​​ഡ് വ​​​ഴി​​​യും ക​​​ഴി​​​ഞ്ഞ ഏ​​​പ്രി​​​ല്‍ മു​​​ത​​​ല്‍ മ​​​ണ്ണെ​​​ണ്ണ​​​യി​​​ല്ല.

പ്ര​​​ള​​​യ​​​കാ​​​ല​​​ത്തു ര​​​ക്ഷ​​​കരാ​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ര​​​ക്ഷി​​​ക്കാ​​​ന്‍ അ​​​ധി​​​ക​​​മാ​​​യി പി​​​രി​​​ച്ചെ​​​ടു​​​ക്കു​​​ന്ന പ്ര​​​ള​​​യ​​​സെ​​​സി​​​ല്‍ വ​​​ക​​​യി​​​രു​​​ത്തി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ സ​​​ബ്‌​​​സി​​​ഡി ന​​​ല്‍​കാ​​​ന്‍ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നു കെ​​​എ​​​ല്‍​സി​​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​ന്‍റ​​​ണി നൊ​​​റോ​​​ണ, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഷെ​​​റി ജെ. ​​​തോ​​​മ​​​സ് എ​​​ന്നി​​​വ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മ​​​ത്സ്യ​​​മേ​​​ഖ​​​ല​​​യ്ക്കു​ മാ​​​ത്ര​​​മാ​​​യി കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ നേ​​​രി​​​ട്ടു മ​​​ണ്ണെ​​​ണ്ണ വി​​​ഹി​​​തം ന​​​ല്‍​ക​​​ണം.

നി​​​ല​​​വി​​​ല്‍ റേ​​​ഷ​​​ന്‍ വി​​​ഹി​​​ത​​​മാ​​​യി ന​​​ല്‍​കു​​​ന്ന​​​തു​​​കൊ​​​ണ്ടാ​​​ണു മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ പ​​​റ്റാ​​​ത്ത സാ​​​ഹ​​​ച​​​ര്യം ഉ​​​ള്ള​​​തെ​​​ന്നും കെ​​​എ​​​ല്‍​സി​​​എ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​റ​​​ഞ്ഞു. ഇ​​​തു ചൂ​​ണ്ടി​​ക്കാ​​ട്ടി മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കും ക​​​ത്ത് ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.