കൊ​ച്ചി​യി​ൽ ല​ഹ​രിവേ​ട്ട; മൂ​ന്നുപേ​ർ പി​ടി​യി​ൽ

01:06 AM Jul 01, 2019 | Deepika.com
കൊ​​​ച്ചി: മാ​​​ര​​​ക​​​മാ​​​യ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​മാ​​​യി കൊ​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ൽ മൂ​​​ന്നു പേ​​​ർ പി​​​ടി​​​യി​​​ൽ. നോ​​​ർ​​​ത്ത് ഇ​​​ന്ത്യ​​​യി​​​ൽ​​നി​​​ന്നു വ​​​ൻ തോ​​​തി​​​ൽ ക​​​ഞ്ചാ​​​വ് എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ലെ മു​​​ഖ്യ ക​​​ണ്ണി ത​​​പ​​​ൻ ബ​​​ർ​​​മ​​​ൻ (24), മാ​​​വേ​​​ലി​​​ക്ക​​​ര സ്വ​​​ദേ​​​ശി രാ​​​ഹു​​​ൽ (21), ച​​​ങ്ങ​​​നാ​​​ശേ​​​രി സ്വ​​​ദേ​​​ശി ന​​​സിം(20) എ​​​ന്നി​​​വ​​​രെ​​​യാ​​ണു പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഇ​​​വ​​​രി​​​ൽ​​നി​​​ന്നു ഹാ​​​ഷി​​​ഷ്, ലാ​​​സ, ക​​​ഞ്ചാ​​​വ് എ​​​ന്നി​​​വ​ പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

ഷാ​​​ഡോ പോ​​​ലീ​​​സി​​​ന്‍റെ​​​യും ഇ​​​ൻ​​​ഫോ​​​പാ​​​ർ​​​ക് പോ​​​ലീ​​​സി​​​ന്‍റെ​​​യും സം​​​യു​​​ക്ത ഓ​​​പ്പ​​​റേ​​​ഷ​​​നി​​​ലാ​​​ണ് പ്ര​​​തി​​​ക​​​ൾ പി​​​ടി​​​യി​​​ലാ​​​യ​​​ത്. അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ കെ.​​​പി. ഫി​​​ലി​​​പ്പ്, ഡെ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​ർ ജി. ​​​പൂ​​​ങ്കു​​​ഴ​​​ലി, സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ച് അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ കെ.​​​എ. തോ​​​മ​​​സ്, സെ​​​ൻ​​​ട്ര​​​ൽ സി​​​ഐ വി​​​ജ​​​യ​​​ശ​​​ങ്ക​​​ർ, ഇ​​​ൻ​​​ഫോ​​​പാ​​​ർ​​​ക് സി​​​ഐ പി.​​​കെ. രാ​​​ധാ​​​മ​​​ണി, ഷാ​​​ഡോ എ​​​സ്ഐ ജോ​​​സ​​​ഫ് സാ​​​ജ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു മ​​യ​​ക്കു​​​മ​​​രു​​​ന്ന് വേ​​​ട്ട.