തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള 2018-2019ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കോഴിക്കോട് ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്. കൂമ്പാറയും രണ്ടാം സ്ഥാനം കൊല്ലം അഞ്ചാലുംമൂട് ഗവ. എച്ച്എസ്എസും, മൂന്നാം സ്ഥാനം തിരുവനന്തപുരം കരിപ്പൂർ ഗവ. എച്ച്എസും നേടി. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനർഹമായ സ്കൂളുകൾക്ക് യഥാക്രമം 5,00,000, 3,00,000, 1,00,000 രൂപയും പ്രശസ്തിപത്രവും ലഭിക്കും.
ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനർഹമായ സ്കൂളുകൾക്ക് യഥാക്രമം 50,000, 25,000, 10,000 രൂപയും പ്രശസ്തിപത്രവും ലഭിക്കും. ജൂലൈ അഞ്ചിന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടക്കുന്ന പ്രൈമറി ഹൈടെക് ലാബ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യുമെന്ന് കൈറ്റ്സ് വൈസ് ചെയർമാർ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ. അൻവർസാദത്ത് അറിയിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന ഹൈടെക് പദ്ധതിയുടെ ഭാഗമായി 2060 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. പദ്ധതിയിൽ നിലവിൽ 1.15 ലക്ഷം കുട്ടികൾ അംഗങ്ങളാണ്.
ജില്ലാതല അവാർഡുകൾ (ഒന്ന്, രണ്ട്, മൂന്ന് ക്രമത്തിൽ)
തിരുവനന്തപുരം: ഗവ. എച്ച്എസ് കരിപ്പൂർ, നെടുമങ്ങാട്, ഗവ. മോഡൽ എച്ച്എസ്എസ് വെങ്ങാനൂർ, ഗവ. എച്ച്എസ് അവനവഞ്ചേരി
കൊല്ലം: ജിഎച്ച്എസ്എസ് അഞ്ചാലുംമൂട്, ഇവിഎച്ച്എസ്എസ് നെടുവത്തൂർ, വിമല ഹൃദയ ജിഎച്ച്എസ്എസ് കൊല്ലം
പത്തനംതിട്ട: എസ്എൻഡിപിഎച്ച്എസ്എസ് ചെന്നീർക്കര, നേതാജി എച്ച്എസ്എസ്. പ്രമാടം, എഎംഎം എച്ച്എസ്എസ് ഇടയാറന്മുള
ആലപ്പുഴ: സെന്റ് ജോൺസ് എച്ച്എസ് മറ്റം, ഗവ. എസ്വിഎച്ച്എസ്എസ് കുടശനാട്, എച്ച്എസ്എസ് അറവുകാട്
കോട്ടയം: സെന്റ് എഫ്രേംസ് എച്ച്എസ്എസ് മാന്നാനം, അൽഫോൺസാ ജിഎച്ച്എസ്എസ് വാകക്കാട്, സെന്റ് മേരീസ് എച്ച്എസ്എസ് കുറവിലങ്ങാട്
ഇടുക്കി: ഫാത്തിമമാത ജിഎച്ച്എസ്എസ് കൂമ്പൻപാറ, ജിഎച്ച്എസ്എസ്. കുടയത്തൂർ, തൊടുപുഴ, എസ്ജെഎച്ച്എസ്എസ് വെള്ളയംകുടി
എറണാകുളം: എസ്എൻഎച്ച്എസ്എസ്. ഒക്കൽ, എച്ച്എസ് കൂത്താട്ടുകുളം, സെന്റ് ജോസഫ്സ് ഗേൾസ് എച്ച്എസ്. കറുകുറ്റി
തൃശൂർ: മാതാ എച്ച്എസ് മണ്ണംപേട്ട, പിസിജിഎച്ച്എസ് വെള്ളിക്കുളങ്ങര, എച്ച്ഡിപിഎസ്എച്ച്എസ്എസ് എടതിരിഞ്ഞി
പാലക്കാട്: ചെറുപുഷ്പം ജിഎച്ച്എസ്എസ് വടക്കാഞ്ചേരി, ജിഎച്ച്എസ്എസ്. ചാലിശേരി, എകെഎൻഎംഎംഎഎം. എച്ച്എസ്എസ് കാട്ടുകളം
മലപ്പുറം: സിബിഎച്ച്എസ്എസ് വള്ളിക്കുന്ന്, ഗവ. എച്ച്എസ്എസ്. കടുങ്ങപുരം, പിപിഎംഎച്ച്എസ് കൊട്ടുകര
കോഴിക്കോട്: ഫാത്തിമാബി മെമ്മോറിയൽ എച്ച്എസ്എസ്. കൂമ്പാറ, കൊടുവള്ളി, പിടിഎംഎച്ച്എസ്. കൊടിയത്തൂർ, മുക്കം, ജിഎച്ച്എസ്എസ് കൊടുവള്ളി
വയനാട്: ജിഎച്ച്എസ്എസ്. മീനങ്ങാടി, ജിഎച്ച്എസ്. ബീനാച്ചി, എസ്കെഎംജെഎച്ച്എസ്എസ്. കല്പറ്റ
കണ്ണൂർ: സെന്റ് തെരേസാസ് എഐഎച്ച്എസ്എസ്. കണ്ണൂർ, രാമവിലാസം എച്ച്എസ്എസ്. ചൊക്ലി, കെപിസിഎച്ച്എസ്എസ് പട്ടാനൂർ
കാസർഗോഡ്: ജിഎച്ച്എസ്എസ്. കൊട്ടോടി, ജിഎച്ച്എസ്. തച്ചങ്ങാട്, ജിഎച്ച്എസ്എസ്. കക്കാട്ട്
മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് അവാർഡ്
01:06 AM Jul 01, 2019 | Deepika.com