അടച്ചിട്ട ലോഡ്ജിന്റെ കിണറ്റിൽ അസ്ഥികൂടം
12:32 AM Jul 01, 2019 | Deepika.com
കണ്ണൂർ: നഗരമധ്യത്തിലെ അടച്ചിട്ട ലോഡ്ജിന്റെ കിണറ്റിൽ അസ്ഥികൂടം കണ്ടെത്തി. എസ്എം റോഡിലെ കമല ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ വളപ്പിലെ കിണറ്റിൽനിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. മാലിന്യങ്ങൾ വീഴുന്നതു തടയാൻ കിണറിനു മുകളിൽ വല കെട്ടാനെത്തിയ തൊഴിലാളികളാണ് അസ്ഥികൂടം കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അസ്ഥികൂടം കിണറ്റിൽനിന്ന് പുറത്തെടുത്തു. ജീൻസ് ധരിച്ച നിലയിലുള്ള അസ്ഥികൂടമാണ് കണ്ടെത്തിയത്. ഇന്നു കിണർ വറ്റിച്ച് പരിശോധന നടത്തു