തൊടുപുഴ: ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. മറ്റത്തിപ്പാറ നിരപ്പേൽ (കക്കുത്തേൽ) ജോസിന്റെ മകൻ ജിമ്മി (30)യാണ് മരിച്ചത്. ഉടുന്പന്നൂർ അമയപ്ര മഹാദേവക്ഷേത്രത്തിനു സമീപത്തെ കുളത്തിൽ ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അപകടം.
ഒളമറ്റത്തെ ചെരിപ്പു കന്പനിയിൽ ജോലിക്കാരനായ ജിമ്മി ഒപ്പം ജോലി ചെയ്യുന്നയാളുടെ വീട്ടിലെത്തിയപ്പോഴാണു ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയത്. നാട്ടുകാരും സ്ഥലത്തെത്തിയ പോലീസും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിവരമറിഞ്ഞ് തൊടുപുഴയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘം ജിമ്മിയെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മാതാവ്: ചിന്നമ്മ, സഹോദരി: ജോസ്മി.
ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു
12:32 AM Jul 01, 2019 | Deepika.com