കണ്ണൂർ: സമൂഹത്തിൽ ഇന്നുള്ള എല്ലാ അസ്വസ്ഥതയ്ക്കും കാരണം മയക്കുമരുന്നിന്റെയും ലഹരിമരുന്നിന്റെയും ഉപയോഗമാണെന്നും സംസ്ഥാനത്തെ കാമ്പസുകളെ ഒരുവർഷംകൊണ്ട് ലഹരിവിമുക്ത കാമ്പസുകളാക്കി സർക്കാർ പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്.
കാമ്പസുകളെ ലഹരിമുക്തമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മാത്രം ശ്രമിച്ചാൽ കഴിയില്ല. പോലീസിന്റെയും എക്സൈസിന്റെയും വിവിധ വകുപ്പുകളുടെയും കൂട്ടായ ശ്രമത്തിലൂടെയാണ് ഇതു നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു.
കേരള പോലീസ് അസോസിയേഷൻ 36-ാമത് കണ്ണൂർ ജില്ലാ സമ്മേളനത്തോടുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം നവനീതം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിരീക്ഷിക്കാൻ ശക്തമായ സംവിധാനമുണ്ടെന്ന് ബോധ്യപ്പെട്ടാൽ ലഹരിമാഫിയ താനേ പിൻവാങ്ങുമെന്നും മന്ത്രി പറഞ്ഞു.
ഒരുവർഷംകൊണ്ട് കാമ്പസുകളെല്ലാം ലഹരിവിമുക്തമാക്കും : മന്ത്രി
01:08 AM Jun 30, 2019 | Deepika.com