തിരുവനന്തപുരം: ആന്തൂരിൽ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യക്കു കാരണക്കാരായവരെയും പീരുമേട്ടിൽ രാജ്കുമാറിനെ മൂന്നാംമുറയിലൂടെ കൊന്ന പോലീസുകാരെയും സംരക്ഷിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
ആരോപണവിധേയരായ ആന്തൂർ നഗരസഭ അധ്യക്ഷയ്ക്കും ഉദ്യോഗസ്ഥർക്കുമെതിരേയും ആത്മഹത്യാ പ്രേരണ കുറ്റത്തിനും രാജ്കുമാർ വധക്കേസിലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിനും കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് കോണ്ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധ ധർണകൾ സംഘടിപ്പിക്കുന്നത്.
ജൂലൈ അഞ്ചിനു രാവിലെ 11 ന് ഡിസിസിയുടെ ആഭിമുഖ്യത്തിൽ എല്ലാ കളക്ടറേറ്റുകൾക്കും മുന്നിൽ കൂട്ടധർണ നടത്തും.
ആന്തൂർ, പീരുമേട് സംഭവങ്ങൾ; ജൂലൈ അഞ്ചിനു കളക്ടറേറ്റുകൾക്കു മുന്പിൽ കോണ്ഗ്രസ് ധർണ
01:08 AM Jun 30, 2019 | Deepika.com