കോടഞ്ചേരിയിലെ മരണം വിഷമദ്യം കഴിച്ചല്ലെന്ന് എക്‌സൈസ്

01:08 AM Jun 30, 2019 | Deepika.com
കോ​​ട​​ഞ്ചേ​​രി: പാ​​ല​​ക്ക​​ല്‍ ആ​​ദി​​വാ​​സി കോ​​ള​​നി​​യി​​ലെ എ​​സ്‌​​റ്റേ​​റ്റ് തൊ​​ഴി​​ലാ​​ളി കൊ​​ളുന്പ​​ൻ മ​​രി​​ച്ച​​ത് വി​​ഷ​​മ​​ദ്യം ക​​ഴി​​ച്ച​​ല്ലെ​​ന്ന് എ​​ക്‌​​സൈ​​സ്. വി​​ഷ​​മ​​ദ്യം ക​​ഴി​​ച്ച​​തി​​ന്‍റെ ല​​ക്ഷ​​ണ​​ങ്ങ​​ളൊ​​ന്നും ഇ​​ല്ലെ​​ന്നാ​​ണ് ഡോ​​ക്ട​​ര്‍മാ​​ര്‍ ന​​ല്‍കു​​ന്ന വി​​വ​​ര​​മെ​​ന്ന് എ​​ക്‌​​സൈ​​സ് ഡെ​​പ്യൂ​​ട്ടി ക​​മ്മീ​​ഷ​​ണ​​ര്‍ വി.​​ആ​​ര്‍. അ​​നി​​ല്‍കു​​മാ​​ര്‍ ‘ദീ​​പി​​ക’ യോ​​ട് പ​​റ​​ഞ്ഞു.

വി​​ഷാം​​ശം ഇ​​വ​​രു​​ടെ ശ​​രീ​​ര​​ത്തി​​ല്‍ എ​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്ന സം​​ശ​​യ​​ത്തി​​ലാ​​ണ് ഡോ​​ക്ട​​ര്‍മാ​​ർ. വി​​ഷ​​മ​​ദ്യ​​മാ​​ണ് ശ​​രീ​​ര​​ത്തി​​നു​​ള്ളി​​ലെ​​ത്തി​​യ​​തെ​​ങ്കി​​ല്‍ സ്വാ​​ഭാ​​വി​​ക​​മാ​​യും കാ​​ഴ്ച ശ​​ക്തി ന​​ഷ്ട​​പ്പെ​​ടും. കൂ​​ടാ​​തെ രൂ​​ക്ഷ​​മാ​​യ ഗ​​ന്ധ​​വും അ​​നു​​ഭ​​വ​​പ്പെ​​ടും. എ​​ന്നാ​​ല്‍ ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള യാ​​തൊ​​രു​​ ല​​ക്ഷ​​ണ​​വും കൊ​​ളുന്പ​​നി​​ലോ മ​​റ്റു തൊ​​ഴി​​ലാ​​ളി​​ക​​ളി​​ലോ ക​​ണ്ടി​​ട്ടി​​ല്ല. കൊളുന്പ​​ന്‍റെ പോ​​സ്റ്റ്മോ​​ര്‍ട്ടം റി​​പ്പോ​​ര്‍ട്ട്‌​​ നാ​​ളെ ല​​ഭി​​ക്കും. വി​​ഷ​​മ​​ദ്യം ക​​ഴി​​ച്ച​​തി​​ന്‍റെ ല​​ക്ഷ​​ണ​​ങ്ങ​​ളി​​ല്ലെ​​ന്നാ​​ണ് കോ​​ട​​ഞ്ചേ​​രി പോ​​ലീ​​സും പ​​റ​​യു​​ന്ന​​ത്.

കോ​​ള​​നി​​യി​​ൽ എ​​ക്‌​​സൈ​​സ് സ്ഥി​​ര​​മാ​​യി പ​​രി​​ശോ​​ധ​​ന ന​​ട​​ത്താ​​റു​​ണ്ട്. വ്യാ​​ജ​​മ​​ദ്യം വി​​ല്‍പ്പ​​ന ന​​ട​​ത്തു​​ന്ന​​താ​​യോ കോ​​ള​​നി വാ​​സി​​ക​​ള്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​താ​​യോ വി​​വ​​രം ല​​ഭി​​ച്ചി​​ട്ടി​​ല്ല. ഇ​​ന്ന​​ലെ എ​​ക്‌​​സൈ​​സും പോ​​ലീ​​സും കോ​​ള​​നി​​യും പ​​രി​​സ​​ര പ്ര​​ദേ​​ശ​​ങ്ങ​​ളും പ​​രി​​ശോ​​ധി​​ച്ചെ​​ങ്കി​​ലും വ്യാ​​ജ​​മ​​ദ്യം സം​​ബ​​ന്ധി​​ച്ചു​​ള്ള തെ​​ളി​​വു​​ക​​ളൊ​​ന്നും ല​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ന്നും ഡെ​​പ്യൂ​​ട്ടി ക​​മ്മീ​​ഷ​​ണ​​ര്‍ അ​​റി​​യി​​ച്ചു.

കൊ​​ളുന്പ​​നൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന കോ​​ള​​നി​​വാ​​സി ഗോ​​പാ​​ല​​ന്‍(40), ചെ​​മ്പു​​ക​​ട​​വ് സ്വ​​ദേ​​ശി നാ​​രാ​​യ​​ണ​​ൻ(60) എ​​ന്നി​​വ​​ര്‍ കോ​​ഴി​​ക്കോ​​ട് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ​​യി​​ലാ​​ണ്.