സ​ർ​ട്ടി​ഫി​ക്ക​റ്റ് സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ ഇ​നി​​മു​ത​ൽ ചെ​ന്നൈ​യി​ലും

12:46 AM Jun 30, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചെ​​​ന്നൈ മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്ക് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്താ​​​ൻ നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് അ​​​വ​​​സ​​​രം ഒ​​​രു​​​ക്കി. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ജോ​​​ലി​​​ക്കു പോ​​​കു​​​ന്ന ചെ​​​ന്നൈ മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്ക് എ​​​ച്ച്ആ​​​ർ​​​ഡി, വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം, എം​​​ബ​​​സി അ​​​റ്റ​​​സ്റ്റേ​​​ഷ​​​ൻ സേ​​​വ​​​നം എ​​​ന്നി​​​വ ഇ​​​നി മു​​​ത​​​ൽ ചെ​​​ന്നൈ​​​യി​​​ലെ ഗ്രീം​​​സ് റോ​​​ഡി​​​ലെ കെ​​​ടി​​​ഡി​​​സി റെ​​​യി​​​ൻ ഡ്രോ​​​പ്‌​​​സ് കെ​​​ട്ടി​​​ട​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് ഓ​​​ഫീ​​​സി​​​ൽ ല​​​ഭി​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ പ​​​ഠി​​​ച്ച ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ക്കാ​​​ർ​​​ക്കും ഇ​​​തി​​​ന്‍റെ സേ​​​വ​​​നം ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താം. എം​​​ബ​​​സി സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്ത​​​ലി​​​ന് ഏ​​​തു സം​​​സ്ഥാ​​​ന​​​ക്കാ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. എ​​​ച്ച്ആ​​​ർ​​​ഡി സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്ത​​​ൽ ഒ​​​രാ​​​ഴ്ച കൊ​​​ണ്ടും എം​​​ബ​​​സി സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്ത​​​ൽ ഒ​​​രു മാ​​​സം കൊ​​​ണ്ടും പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്ന് നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് ചീ​​​ഫ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ അ​​​റി​​​യി​​​ച്ചു.

അ​​​സ​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ര​​​ണ്ടു പ​​​ക​​​ർ​​​പ്പും, പാ​​​സ്‌​​​പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​സ​​​ലും പ​​​ക​​​ർ​​​പ്പും എ​​​ന്നി​​​വ​​​യാ​​​ണ് സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്ത​​​ലി​​​നാ​​​യി ഹാ​​​ജ​​​രാ​​​ക്കേ​​​ണ്ട രേ​​​ഖ​​​ക​​​ൾ. എ​​​ൻ.​​​ആ​​​ർ.​​​കെ ഡ​​​വ​​​ല​​​പ്പ്‌​​​മെ​​​ന്‍റ് ഓ​​​ഫീ​​​സ​​​ർ അ​​​റ്റ​​​സ്റ്റ് ചെ​​​യ്ത​​​ലു​​​ട​​​ൻ അ​​​സ​​​ൽ പാ​​​സ്‌​​​പോ​​​ർ​​​ട്ട് തി​​​രി​​​ച്ച് ന​​​ൽ​​​കും. അ​​​പേ​​​ക്ഷി​​​ച്ച് 10 ദി​​​വ​​​സ​​​ത്തി​​​നകം അ​​​റ്റ​​​സ്റ്റ് ചെ​​​യ്ത സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ തി​​​രി​​​കെ ല​​​ഭി​​​ക്കും. ഇ​​​തി​​​നു സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജാ​​​യി 708 രൂ​​​പ​​​യാ​​​ണ് ഈ​​​ടാ​​​ക്കു​​​ന്ന​​​ത്. 200 രൂ​​​പ ത​​​പാ​​​ൽ നി​​​ര​​​ക്കും ഓ​​​രോ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​നും 75 രൂ​​​പ വീ​​​ത​​​വും ന​​​ൽ​​​ക​​​ണം. കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ഠി​​​ച്ച​​​വ​​​രാ​​​ണെ​​​ങ്കി​​​ൽ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​ത്തി​​​ന്‍റെ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്ത​​​ലി​​​നും നോ​​​ർ​​​ക്ക ഓ​​​ഫീ​​​സി​​​ൽ അ​​​പേ​​​ക്ഷി​​​ക്കാം.

ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ നി​​​ന്നും പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലാ​​​ണ് എ​​​ച്ച്ആ​​​ർ​​​ഡി, വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്ത​​​ൽ ന​​​ട​​​ത്തേ​​​ണ്ട​​​ത്. ത​​​മി​​​ഴ്‌​​​നാ​​​ട് സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ താ​​​ഴ​​​ത്തെ നി​​​ല​​​യി​​​ലു​​​ള്ള ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ അ​​​ഫ​​​യേ​​​ഴ്‌​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഇ​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യ​​​മു​​​ണ്ട്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ത​​​മി​​​ഴ്‌​​​നാ​​​ട് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ൽ പ​​​ഠി​​​ച്ച​​​വ​​​ർ​​​ക്കും എം​​​ബ​​​സി അ​​​റ്റ​​​സ്റ്റേ​​​ഷ​​​നാ​​​യി നോ​​​ർ​​​ക്ക​​​യെ സ​​​മീ​​​പി​​​ക്കാം.

ബ​​​ഹ്‌​​​റൈ​​​ൻ, കു​​​വൈ​​​ത്ത്, യു​​​എ​​​ഇ, ഖ​​​ത്ത​​​ർ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ എം​​​ബ​​​സി അ​​​റ്റ​​​സ്റ്റേ​​​ഷ​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​വും നോ​​​ർ​​​ക്ക ഓ​​​ഫീ​​​സി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തും. ഓ​​​രോ രാ​​​ജ്യ​​​ത്തി​​​നും സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജ് വ്യത്യ​​​സ്ത നി​​​ര​​​ക്കു​​​ക​​​ളി​​​ലാ​​​യി​​​രി​​​ക്കും. ഏ​​​തു സം​​​സ്ഥാ​​​ന​​​ക്കാ​​​ർ​​​ക്കും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ അ​​​റ്റ​​​സ്റ്റ് ചെ​​​യ്യാം. എം​​​ബ​​​സി സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം പൂ​​​ർ​​​ത്തി​​​യാ​​​ക്കും. അ​​​മേ​​​രി​​​ക്ക, ബ്രി​​​ട്ട​​​ൻ, ഒ​​​മാ​​​ൻ തു​​​ട​​​ങ്ങി​​​യ 98 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ അ​​​പ്പോ​​​സ്റ്റ​​​ൽ അ​​​റ്റ​​​സ്റ്റേ​​​ഷ​​​നും ചെ​​​ന്നൈ ഓ​​​ഫീ​​​സി​​​ൽ നി​​​ർ​​​വ​​​ഹി​​​ക്കാം.

യു​​​എ​​​ഇ 3750 രൂ​​​പ, കു​​​വൈ​​​റ്റ് 1250 രൂ​​​പ, ബ​​​ഹ്‌​​​റൈ​​​ൻ 2750 രൂ​​​പ, ഖ​​​ത്ത​​​ർ 3000 രൂ​​​പ എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ അ​​​റ്റ​​​സ്റ്റേ​​​ഷ​​​ൻ നി​​​ര​​​ക്കു​​​ക​​​ൾ. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സി​​​ന്‍റെ 1800 425 3939 (ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നും), 00918802012345 (വി​​​ദേ​​​ശ​​​ത്തു നി​​​ന്നും) ടോ​​​ൾ​​​ഫ്രീ ന​​​മ്പ​​​രി​​​ലും, 044-28293020 എ​​​ന്ന ന​​​മ്പ​​​രി​​​ലും ബ​​​ന്ധ​​​പ്പെ​​​ട​​​ണം.