സ്കൂ​ളു​ക​ളി​ലെ ത​സ്തി​ക നി​ർ​ണ​യം: ഉ​ത്ത​ര​വ് ജൂ​ലൈ 12 ന​കം

12:46 AM Jun 30, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ളി​​​ലെ ത​​​സ്തി​​​ക നി​​​ർ​​​ണ​​​യം സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ ജൂ​​​ലൈ 12 ന​​​കം വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്ക​​​ണ​​​മെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ്. ത​​​സ്തി​​​ക നി​​​ർ​​​ണ​​​യം സം​​​ബ​​​ന്ധി​​​ച്ച ശി​​​പാ​​​ർ​​​ശ​​​ക​​​ൾ പ്ര​​​ധാ​​​നാ​​​ധ്യാ​​​പ​​​ക​​​ർ ജൂ​​​ലൈ അ​​​ഞ്ചി​​​ന​​​കം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

ത​​​സ്തി​​​ക നി​​​ർ​​​ണ​​​യ​​​വും നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​ര​​​വും സ​​​മ​​​ന്വ​​​യ സോ​​​ഫ്റ്റ്‌​​​വേ​​​ർ വ​​​ഴി ന​​​ട​​​ത്താ​​​ൻ നേ​​​ര​​​ത്തെ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, സ​​​മ​​​ന്വ​​​യ പോ​​​ർ​​​ട്ട​​​ലി​​​ൽ ചി​​​ല സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​ർ സം​​​ഭ​​​വി​​​ച്ച​​​തി​​​നാ​​​ൽ പ്ര​​​ധാ​​​നാ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് ത​​​സ്തി​​​ക നി​​​ർ​​​ണ​​​യ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ തീ​​​യ​​​തി​​​ക​​​ൾ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും സം​​​പൂ​​​ർ​​​ണ സോ​​​ഫ്റ്റ്‌​​​വേ​​​റി​​​ൽ നി​​​ന്നു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ സ​​​മ​​​ന്വ​​​യ​​​യി​​​ലേ​​​ക്ക് ചേ​​​ർ​​​ത്തു ക​​​ഴി​​​ഞ്ഞു.

അ​​​തി​​​നാ​​​ൽ ഇ​​​നി മു​​​ത​​​ൽ സം​​​പൂ​​​ർ​​​ണ​​​യി​​​ൽ മാ​​​റ്റി ചേ​​​ർ​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ൾ സ​​​മ​​​ന്വ​​​യ​​​യി​​​ൽ ല​​​ഭ്യ​​​മാ​​​കി​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വി​​​വ​​​ര​​​ങ്ങ​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ത്തേ​​​ണ്ട​​​തു​​​ണ്ടെ​​​ങ്കി​​​ൽ സ​​​മ​​​ന്വ​​​യയി​​​ൽ നേ​​​രി​​​ട്ടു വ​​​രു​​​ത്തേ​​​ണ്ട​​​താ​​​ണ്. സ​​​മ​​​ന്വ​​​യ​​​യി​​​ൽ കു​​​ട്ടി​​​ക​​​ളു​​​ടെ എ​​​ണ്ണം സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളി​​​ൽ വ്യ​​​ത്യാ​​​സം കാ​​​ണു​​​ന്നു​​​ണ്ടെ ങ്കി​​​ൽ അ​​​തു തി​​​രു​​​ത്തു​​​ന്ന​​​തി​​​ന് പ്ര​​​ധാ​​​നാ​​​ധ്യാ​​​പ​​​ക​​​നു സൗ​​​ക​​​ര്യ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.