തിരുവനന്തപുരം: വാണിജ്യസർട്ടിഫിക്കറ്റുകളുടെ യുഎഇ എംബസി സാക്ഷ്യപ്പെടുത്തൽ ജൂലൈ ഒന്നു മുതൽ നോർക്ക റൂട്ട്സ് മുഖേന നടക്കും. നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകൾ മുഖേന സേവനം ലഭിക്കും. ചേമ്പർ ഓഫ് കോമേഴ്സും സെക്രട്ടേറിയറ്റിലെ ആഭ്യന്തര വകുപ്പും സാക്ഷ്യപ്പെടുത്തി സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷനും, യുഎഇ എംബസി അറ്റസ്റ്റേഷനും ചെയ്ത് ലഭിക്കും.
പവർ ഓഫ് അറ്റോണി, ട്രേഡ് മാർക്ക്, ബിസിനസ് ലൈസൻസുകൾ തുടങ്ങിയ വിവിധ വാണിജ്യ സർട്ടിഫിക്കറ്റുകളാണ് നോർക്ക റൂട്ട്സ് മുഖേന സാക്ഷ്യപ്പെടുത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സിന്റെ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) ടോൾഫ്രീ നമ്പരിലും 0471-2770557 നമ്പറിലും ബന്ധപ്പെടണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
വാണിജ്യ സർട്ടിഫിക്കറ്റ്: യുഎഇ എംബസി അറ്റസ്റ്റേഷൻ
12:46 AM Jun 30, 2019 | Deepika.com