കോട്ടയം: ലക്ഷക്കണക്കിനു രോഗികൾക്കു ആശ്വാസമേകിയ കാരുണ്യപദ്ധതി നിർത്തലാക്കാൻ പാടില്ലെന്നു ജോസ് കെ. മാണി എംപി. ഇന്നു കാരുണ്യ ചികിത്സാ പദ്ധതി അവസാനിപ്പിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഈ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു കേരള കോണ്ഗ്രസ് -എം എംഎൽഎമാരായ റോഷി അഗസ്റ്റിനും ഡോ.എൻ. ജയരാജും നാളെ രാവിലെ മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഉപവസിക്കും. ഉപവാസ സമരത്തിനു കേരള കോണ്ഗ്രസ് -എം സംസ്ഥാന ഭാരവാഹികൾ നേതൃത്വംനൽകും.
സംസ്ഥാന ഖജനാവിന് ഒരു രൂപ പോലും സാന്പത്തിക ബാധ്യത സൃഷ്ടിക്കാത്ത ജനകീയ പദ്ധതിയായ കാരുണ്യ പദ്ധതി തുടർന്നും നടപ്പിലാക്കി പാവങ്ങളെ സഹായിക്കാനാണു സർക്കാർ ശ്രമിക്കേണ്ടത്. കേന്ദ്രസർക്കാരിന്റെ ഇൻഷ്വറൻസ് പദ്ധതികളൊന്നും കാരുണ്യയ്ക്കു തടസമില്ലാത്തതിനാൽ സ്വന്തം നിലയിൽ പദ്ധതിയുമായി മുന്നോട്ടു പോകാൻ സർക്കാർ തയാറാകണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.
കാരുണ്യപദ്ധതി നിർത്തരുത്; റോഷിയും ജയരാജും ഉപവസിക്കും
12:11 AM Jun 30, 2019 | Deepika.com