വ്യാജ ഒപ്പിട്ടെന്ന ആരോപണം ശരിയല്ലെന്ന്

12:02 AM Jun 30, 2019 | Deepika.com
കോ​​ട്ട​​യം: ജോ​​സ് കെ.​ ​മാ​​ണി തൊ​ടു​പു​ഴ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ ജൂ​​ണ്‍ 16ലെ ​​കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​സം​​സ്ഥാ​​ന ക​​മ്മി​റ്റി മീ​​റ്റിം​​ഗി​​ന്‍റെ മി​​നി​​റ്റ്സി​​ൽ ഫി​​ലി​​പ്പ് സ്റ്റീ​​ഫ​​ന്‍റെ ഒ​​പ്പു​​ണ്ടെ​​ന്ന ആ​​രോ​​പ​​ണം തെ​​റ്റാ​​ണെ​ന്നു ജോ​സ് കെ.​മാ​ണി വി​ഭാ​ഗം. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​സം​​സ്ഥാ​​ന ക​​മ്മ​​ിറ്റി യോ​​ഗ​​ത്തി​​ൽ ഫി​​ലി​​പ്പ് സ്റ്റീ​​ഫ​​ൻ പ​​ങ്കെ​​ടു​​ത്തി​​ട്ടി​​ല്ല. യോ​​ഗ​​ഹാ​​ളി​​ലേ​​ക്കു ക​​യ​​റു​​ന്ന വാ​​തി​​ലി​​ൽ വ​​ച്ചി​​രു​​ന്ന ഹാ​​ജ​​ർ ബു​​ക്കി​​ൽ ഫി​​ലി​​പ്പ് ചി​​റ​​യി​​ൽ എ​​ന്ന​​യാ​​ൾ വ​​ന്ന് ഒ​​പ്പി​​ട്ടി​​ട്ടു​​ണ്ട്.

ജോ​​സ് കെ.​ ​മാ​​ണി കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ രേ​​ഖ​​ക​​ളി​​ൽ പു​​റ​​ത്തു​​വ​​ച്ചി​​രു​​ന്ന ഹാ​​ജ​​ർ ബു​​ക്കും മി​​നി​​റ്റ്സും ഒ​​ക്കെ​​യു​​ണ്ട്. ഫി​​ലി​​പ്പ് ചി​​റ​​യി​​ൽ എ​​ന്നൊ​​രു വ്യ​​ക്തി​​യു​​ടെ ഒ​​പ്പ് ഹാ​​ജ​​ർ ബു​​ക്കി​​ലു​​ണ്ട്. അ​​ങ്ങ​​നെ​​യൊ​​രു വ്യ​​ക്തി സം​​സ്ഥാ​​ന ക​​മ്മ​​ിറ്റി അം​​ഗ​​മ​​ല്ല. മാ​ത്ര​മ​ല്ല ഫി​​ലി​​പ്പ് ചി​​റ​​യി​​ൽ യോ​​ഗ​​ഹാ​​ളി​​ൽ ക​​യ​​റു​​ക​​യോ മി​​നി​​റ്റ്സി​​ൽ ഒ​​പ്പി​​ടു​​ക​​യോ ചെ​​യ്തി​​ട്ടി​​ല്ലെ​​ന്നും ജോ​​സ് കെ.​​മാ​​ണി കോ​​ട​​തി​​യി​​ൽ സ​​മ​​ർ​​പ്പി​​ച്ച സ​​ത്യ​​വാം​​ഗ്‌​മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

ജോ​​സ് കെ. ​​മാ​​ണി തൊ​​ടു​​പു​​ഴ കോ​​ട​​തി​​യി​​ൽ സ​​മ​​ർ​​പ്പി​​ച്ച രേ​​ഖ​​ക​​ൾ പ​​രി​​ശോ​​ധി​​ക്കാ​​തെ​​യും മ​​ന​​സി​​ലാ​​ക്കാ​​തെ​​യു​​മാ​​ണ് ബാ​​ലി​​ശ​​മാ​​യ ആ​​രോ​​പ​​ണ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ക്കു​​ന്ന​​തെ​ന്നും ജോ​സ് കെ.​മാ​ണി​യെ അ​നു​കൂ​ലി​ക്കു​ന്ന വി​ഭാ​ഗം പ​റ​യു​ന്നു. സം​​സ്ഥാ​​ന ക​​മ്മ​​ി റ്റി​​യു​​ടെ മി​​നി​​റ്റ്സ് നോ​ക്കി​യി​ട്ട് 312 സം​​സ്ഥാ​​ന ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ളി​​ൽ ഒ​​രാ​​ളെ​​പ്പ​​റ്റി മാ​​ത്ര​​മെ സം​​ശ​​യ​​മു​​ള്ളൂ എ​​ന്ന​​തു ശ​​രി​​യാ​​യ സം​​സ്ഥാ​​ന ക​​മ്മി​​റ്റി ത​​ന്നെ​​യാ​​ണു കോ​​ട്ട​​യ​​ത്തു ന​​ട​​ന്ന​​തെ​​ന്ന വ്യ​​ക്ത​​മാ​​ക്കു​​ക​യാ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

ഫി​​ലി​​പ്പ് സ്റ്റീ​​ഫ​​ൻ തൊ​​ടു​​പു​​ഴ കോ​​ട​​തി​​യി​​ൽ ഫ​​യ​​ൽ ചെ​​യ്തി​​രി​​ക്കു​​ന്ന അ​​ന്യാ​​യം ത​​ന്നെ നി​​ല​​നി​​ൽ​​ക്കി​​ല്ല.​​അ​​ന്യാ​​യ​​ത്തി​​ൽ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ന്‍റെ 2010ലെ ​​ഭ​​ര​​ണ​​ഘ​​ട​​നെ​​യാ​​ണ് അ​​ടി​​ത്ത​​റ​​യാ​​ക്കി​​യ​​തെ​​ങ്കി​​ൽ അ​​ന്യാ​​യ​​ത്തോ​​ടൊ​​പ്പം സ​​മ​​ർ​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത് 2013 ജൂ​​ണ്‍ മാ​​സ​​ത്തി​​ൽ ഭേ​​ദ​​ഗ​​തി ചെ​​യ്തു സം​​സ്ഥാ​​ന ക​​മ്മി​​റ്റി അം​​ഗീ​​ക​​രി​​ച്ച ഭ​​ര​​ണ​​ഘ​​ട​​ന​​യാ​​ണ്. സ​​മാ​​ന​​മാ​​യ നി​​ര​​വ​​ധി തെ​​റ്റു​​ക​​ൾ അ​​ന്യാ​​യ​​ത്തി​​ൽ ത​​ന്നെ​​യു​​ണ്ടെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.