യൂ​​ട്യൂ​​ബി​​ൽ മോ​​ഷ​​ണം പ​​ഠി​​ച്ചു, ല​​ക്ഷ്യം ബൈ​​ക്കി​​ന്‍റെ ക​​ടം​​വീ​​ട്ട​​ൽ‌

12:02 AM Jun 30, 2019 | Deepika.com
വൈ​​പ്പി​​ൻ: പു​​തു​​വൈ​​പ്പി​​ൽ ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ ന​​ട​​ന്ന എ​​ടി​​എം ക​​വ​​ർ​​ച്ചാ ശ്ര​​മ​​ത്തി​​നാ​​യി മോ​​ഷ്ടാ​​വെ​​ത്തി​​യ​​ത് റോ​​ബി​​ൻ​​ഹു​​ഡ് എ​​ന്ന സി​​നി​​മ​​യി​​ൽ എ​​ടി​​എ​​മ്മി​​ൽ​​നി​​ന്നു പ​​ണം അ​​പ​​ഹ​​രി​​ക്കാ​​നെ​​ത്തു​​ന്ന ന​​ട​​ൻ പൃ​​ഥി​​രാ​​ജി​​നെ വെ​​ല്ലു​​ന്ന വേ​​ഷ​​ത്തി​​ൽ. മു​​ഖം ട​​വ്വ​​ൽ​​കൊ​​ണ്ട് മു​​ക്കാ​​ൽ ഭാ​​ഗ​​വും മ​​റ​​ച്ചു ത​​ല മു​​ഴു​​വ​​ൻ മൂ​​ടി നി​​ൽ​​ക്കു​​ന്ന നീ​​ണ്ട തൊ​​പ്പി​​യും ധ​​രി​​ച്ച് പു​​റ​​കി​​ൽ ഒ​​രു ക്യാ​​രി ബാ​​ഗും ഇ​​ട്ടാ​​ണ് ഇ​​യാ​​ൾ കൗ​​ണ്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്.

കൈ​​യി​​ൽ കോ​​ടാ​​ലി ഉ​​ണ്ടാ​​യി​​രു​​ന്നു. പ്ര​​തി ഒ​​ന്ന​​ര ല​​ക്ഷം രൂ​​പ​​യ്ക്കു വാ​​ങ്ങി​​യ ന്യൂ ​​ജ​​ന​​റേ​​ഷ​​ൻ മോ​​ട്ടോ​​ർ ബൈ​​ക്കി​​ന്‍റെ ക​​ടം വീ​​ട്ടാ​​നാ​​ണ് മോ​​ഷ​​ണ​​ത്തി​​നു മു​​തി​​ർ​​ന്ന​​തെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു. ഇ​​തി​​നാ​​യി ന്യൂ​​സ് ചാ​​ന​​ലി​​ൽ വ​​ന്നി​​ട്ടു​​ള്ള എ​​ടി​​എം കൗ​​ണ്ട​​ർ ക​​വ​​ർ​​ച്ച​​ക​​ൾ യൂ​​ട്യൂ​​ബി​​ൽ പ​​ല​​കു​​റി ക​​ണ്ട് പ​​രി​​ശീ​​ല​​നം നേ​​ടി. കൈ​​ക​​ളി​​ൽ ഗ്ലൗ​​സ് ധ​​രി​​ച്ചി​​രു​​ന്ന പ്ര​​തി അ​​തി​​ന്മേ​​ൽ സെ​​ല്ലോ​​ടേ​​പ്പ് ചു​​റ്റി​​യി​​രു​​ന്നു.

പു​​റ​​മെ ധ​​രി​​ച്ചി​​രു​​ന്ന ഓ​​വ​​ർ​​കോ​​ട്ടി​​നു​​ള്ളി​​ൽ എ​​ട്ടു ഷ​​ർ​​ട്ടു​​ക​​ളാ​​ണ് ധ​​രി​​ച്ചി​​രു​​ന്ന​​ത്. പ​​ണ​​മ​​പ​​ഹ​​രി​​ച്ച് ര​​ക്ഷ​​പ്പെ​​ട്ട് ക​​ഴി​​ഞ്ഞാ​​ൽ ക​​ട​​ന്നു​​പോ​​കു​​ന്ന മേ​​ഖ​​ല​​യി​​ലെ സി​​സി​​ടി​​വി കാ​​മ​​റ ദൃ​​ശ്യ​​ങ്ങ​​ൾ വ​​ച്ച് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ന്പോ​​ൾ പോ​​ലീ​​സി​​നെ ക​​ബ​​ളി​​പ്പി​​ക്കാ​​നാ​​യി​​രു​​ന്നു ഇ​​ത്. നി​​ശ്ചി​​ത ദൂ​​രം പി​​ന്നി​​ട്ടു ക​​ഴി​​യു​​ന്പോ​​ൾ ഷ​​ർ​​ട്ടു​​ക​​ൾ ഓ​​രോ​​ന്ന് ഊ​​രി ഉ​​പേ​​ക്ഷി​​ക്കാ​​നാ​​യി​​രു​​ന്നു പ​​ദ്ധ​​തി. എ​​ന്നാ​​ൽ എ​​ടി​​എം കൗ​​ണ്ട​​റി​​നു​​ള്ളി​​ലെ സു​​ര​​ക്ഷാ സം​​വി​​ധാ​​നം വ​​ഴി മും​​ബൈ​​യി​​ലു​​ള്ള സെ​​ൻ​​ട്ര​​ലൈ​​സ്ഡ് ക​​ണ്‍ട്രോ​​ൾ റൂ​​മി​​ൽ​​നി​​ന്നു പോ​​ലീ​​സി​​നു ല​​ഭി​​ച്ച അ​​പാ​​യ​​സൂ​​ച​​ന പ്ര​​തി​​യു​​ടെ പ​​ദ്ധ​​തി ത​​കി​​ടം മ​​റി​​ച്ചു. നാ​​ട്ടി​​ൽ ക്ലീ​​ൻ ഇ​​മേ​​ജു​​ള്ള പ്ര​​തി​​ക്ക് മ​​റ്റ് ക്രി​​മി​​ന​​ൽ പാ​​ശ്ചാ​​ത്ത​​ല​​ങ്ങ​​ൾ ഒ​​ന്നും​​ത​​ന്നെ ഇ​​ല്ലെ​​ന്നാ​​ണു ല​​ഭി​​ക്കു​​ന്ന സൂ​​ച​​ന.